ADVERTISEMENT

പോത്തൻകോട് ∙ സി.എസ് ആതിര എന്ന ആറാം ക്ലാസുകാരിക്ക് അടുത്ത മാസം ഇറ്റലിയിലേക്ക് പറക്കാൻ അവസരം. കഴിഞ്ഞമാസം കൊൽക്കത്തയിൽ നടന്ന വാക്കോ ഇന്ത്യ നാഷനൽ കെഡറ്റ്സ് ആൻഡ് ജൂനിയർ കിക്ക് ബോക്സിങ് ചാംപ്യൻഷിപ് അണ്ടർ 37 കിലോ കിക്ക് ലൈറ്റ് വിഭാഗത്തിൽ കേരളത്തിനു വേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയാണ് സി.എസ് ആതിര അർഹത നേടിയത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 9വരെ ഇറ്റലിയിൽ വച്ചാണ് വാക്കോ വേൾഡ് ഇന്റർനാഷനൽ കെഡറ്റ്സ് ആൻഡ് ജൂനിയർ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്.

കൊൽക്കത്തയിൽ വെസ്റ്റ് ബംഗാൾ സ്പോർട്സ് കിക്ക്ബോക്സിങ് അസോസിയേഷനാണ് ദേശീയതലത്തിൽ മത്സരം സംഘടിപ്പിച്ചത്.  പോത്തൻകോട് വാവറയമ്പലം സജീവ് നിവാസിൽ സജീവിന്റെയും ചിത്രയുടെയും മകളാണ് ആതിര. കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഇന്റർനാഷനൽ റഫറിയുമായ എ.എസ് വിവേകും നാഷനൽ റഫറി എം.എസ് സഞ്ജുവുമാണ് പരിശീലനം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com