ADVERTISEMENT

കാട്ടാക്കട ∙ ജീവനക്കാരിയുടെ ഫോട്ടോ പതിച്ചും, മറ്റ് 2 വ്യാജ പേരിലുമുള്ള റേഷൻ കാർഡ് ഉപയോഗിച്ചും റേഷൻ ഭക്ഷ്യ ധാന്യം തട്ടിയെടുത്ത റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റിന്റെ റേഷൻ ഡിപ്പോ സസ്പെൻഡ് ചെയ്തു. മാറനല്ലൂർ പഞ്ചായത്തിലെ തൂങ്ങാംപാറ 111–ാം നമ്പർ റേഷൻ ഷോപ്പാണ് ജില്ലാ സപ്ലൈ ഓഫിസർ സസ്പെൻഡ് ചെയ്തത്. റേഷൻ കാർഡിലെ അംഗങ്ങളുടെ ആധാർ ലിങ്ക് ചെയ്യാതെ ഫോണിൽ ഒടിപി നേടി അതുവഴിയാണ് ഭക്ഷ്യ ധാന്യം ഉടമ തട്ടിയെടുത്തത്.

ഡിപ്പോയിൽ ഉൾപ്പെടുത്തിയ 3 ബിപിഎൽ കാർഡുകൾ ഉപയോഗിച്ച് 14 പേരുടെ പേരിൽ ഭക്ഷ്യ ധാന്യങ്ങൾ തട്ടിയെടുത്തുവെന്ന് സിവിൽ സപ്ലൈസ് അധികൃതർ കണ്ടെത്തി. സസ്പെൻഡ് ചെയ്ത കടയിൽ 2 സെയിൽസ് വുമൺ ഉണ്ട്. ഇതിൽ ഒരാളുടെ ഫോട്ടോ പതിച്ച് രണ്ടു പേരുകളിൽ കാർഡ് തരപ്പെടുത്തി ഭക്ഷ്യ ധാന്യങ്ങൾ  തട്ടിയെടുത്തു. . പുതിയ കാർഡ് പ്രാബല്യത്തിലായതു മുതൽ പിടിക്കപ്പെട്ട കാർഡുകൾ ഉപയോഗിച്ചു തിരിമറി നടത്തിയെന്നാണു നിഗമനം.

ആധാർ നമ്പർ ലിങ്ക് ചെയ്യാതെ നേരിട്ടുള്ള ഇടപാടിലൂടെ കഴിഞ്ഞ ഒരു വർഷം നടത്തിയ തിരിമറി കണ്ടെത്തിയാണ് ഇപ്പോൾ ഡിപ്പോയ്ക്കെതിരെ നടപടി സ്വീകരിച്ചത്. തിരിമറിയിലൂടെ 2 ലക്ഷത്തോളം രൂപയുടെ നഷ്ടം സിവിൽ സപ്ലൈസ് വകുപ്പിനു സംഭവിച്ചു. ബിപിഎൽ കാർഡിൽ ഉൾപ്പെട്ട ഒരു അംഗത്തിന് 5 കിലോ ഗ്രാം ഭക്ഷ്യ ധാന്യം സൗജന്യമായി ലഭിക്കും. ഇതിനു പുറമേ കോവിഡിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച് ഇപ്പോഴും വിതരണം തുടരുന്ന ഭക്ഷ്യ ധാന്യങ്ങൾ വേറേയും. ഇവയുടെ 1 വർഷത്തെ വിപണി വില നിശ്ചയിച്ചാണ് രണ്ടു ലക്ഷത്തോളം രൂപ യുടെ നഷ്ടം ഇപ്പോൾ കണക്കാക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com