ADVERTISEMENT

നെടുമങ്ങാട് ∙ ഒരാഴ്ച മുൻപ് കിണറ്റിൽ വീണ 57കാരനെ അഗ്നി ശമന സേന എത്തി രക്ഷപ്പെടുത്തി എങ്കിലും 2 ദിവസം മുൻപ് കാണാതായ ഇയാളുടെ മൃതദേഹം അതെ കിണറ്റിൽ നിന്നും ഇന്നലെ അഗ്നി ശമന സേന എത്തി കരയ്ക്ക് എടുത്തു. നെടുമങ്ങാട് മേലാംകോട് ജയ കോട്ടേജിൽ ജയകുമാർ(57)ന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ എട്ടാം തീയതി നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

സംശയം തോന്നിയതിനാൽ ഇന്നലെ രാവിലെ പൊലീസ് എത്തി അഗ്നി ശമന സേനയെ വിളിച്ച് വരുത്തി അതെ കിണറ്റിൽ പരിശോധന നടത്തിയപ്പോൾ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനും അസുഖക്കാരനുമായ ഇയാൾ കിണറ്റിൽ ചാടിയതാകാമെന്ന സംശയത്തെ തുടർന്നാണ് പൊലീസ് എത്തി ഇന്നലെ ഇതേ കിണറ്റിൽ അഗ്നി ശമന സേനയെ വരുത്തി തിരച്ചിൽ നടത്തിയത്. സ്റ്റേഷൻ ഓഫിസർ കെ എൻ ഷാജിയുടെ നേതൃത്വത്തിൽ അഗ്നി ശമന സേന എത്തി ആയിരുന്നു കിണറ്റിൽ പരിശോധന നടത്തി ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com