മാൻഹോൾ മൂടികൾ മോഷ്ടിച്ചു: ഒരെണ്ണത്തിന് 20,000 രൂപ വില, ഭാരം 80 കിലോ

HIGHLIGHTS
  • രണ്ടാഴ്ചയ്ക്കിടെ മോഷണം പോയത് ഏഴെണ്ണം; വാട്ടർ അതോറിറ്റി പരാതി നൽകി
  • ഒന്നിന് 20,000 രൂപ വരെ വില; ഭാരം 80 കിലോ
  • റോഡ് അപകടങ്ങളുടെ സാധ്യതയും വർധിക്കുന്നു
trivandrum-man-holes-stolen
വെള്ളാണിക്കൽപ്പാറ – വേങ്ങോട് റോഡിൽ സ്ഥാപിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടി കവർന്ന നിലയിൽ.
SHARE

ആറ്റിങ്ങൽ ∙ പോത്തൻകോട് , ആറ്റിങ്ങൽ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടികൾ മോഷണം പോകുന്നത് പതിവെന്ന് പരാതി. രണ്ടാഴ്ചയ്ക്കിടെ പോത്തൻകോട് , മുദാക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നായി കവർച്ച ചെയ്യപ്പെട്ടത് ഏഴെണ്ണം. മുദാക്കൽ പഞ്ചായത്തിൽ അയിലം – പാറയടി റോഡിലും , വാളക്കാട് – ചെമ്പകമംഗലം റോഡിൽ തേമ്പ്രാക്കോണം ഭാഗത്തും സ്ഥാപിച്ചിരുന്ന രണ്ട് വീതം മാൻഹോൾ കവറുകളും , പോത്തൻകോട് പഞ്ചായത്തിൽ വെള്ളാണിക്കൽപാറ – വേങ്ങോട് റോഡിൽ തച്ചപ്പള്ളി ദേവി ക്ഷേത്രത്തിന് സമീപവും , മുരുക്കുംപുഴ – പോത്തൻകോട് റോഡിൽ വാവറയമ്പലം ജംക്‌ഷന് സമീപവും , വാവറയമ്പലം മണ്ണറയിലും സ്ഥാപിച്ചിരുന്ന ഓരോ മാൻഹോൾ കവറുകളും ആണ് മോഷണം പോയത്.

തിരക്കേറിയ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരുന്ന ഭാരമേറിയ മാൻഹോൾ മൂടികളാണ് കവർച്ച ചെയ്യപ്പെട്ടത്. കവർച്ച ചെയ്യപ്പെട്ട മാൻഹോൾ മൂടികൾക്ക് ഒരെണ്ണത്തിന് ഇരുപതിനായിരത്തിലേറെ രൂപ വിലയും , 80 കിലോയോളം ഭാരവും വരുമെന്ന് അധികൃതർ പറഞ്ഞു. കാസ്റ്റ് അയൺ നിർമിത മൂടികളാണ് കവർച്ച ചെയ്യപ്പെട്ടത്. വാട്ടർ അതോറിറ്റി ആറ്റിങ്ങലിലെ അസിസ്റ്റന്റ് എൻജിനീയർ ഒന്നിന് ആറ്റിങ്ങൽ പൊലീസിലും , 6 ന് പോത്തൻകോട് പൊലീസിലും പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. 

റോഡരികിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനുകളുടെ വാൽവുകൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി സ്ഥാപിച്ചിരിക്കുന്ന മാൻഹോൾ കവറുകളാണ് കവർച്ച ചെയ്യപ്പെട്ടത്. മാൻഹോൾ കവറുകൾ നഷ്ടപ്പെട്ടതോടെ വൻ റോഡപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ടാറിനടിയിലൂടെയാണ് പൈപ്പ് ലൈനുകൾ കടന്നു പോകുന്നത്. മാൻഹോളുകളുടെ മൂടി നഷ്ടപ്പെട്ടതോടെ ഇവിടെ തുറന്ന് കിടക്കുകയാണ്.

രണ്ട് മീറ്ററോളം താഴ്ചയും ഒരു മീറ്ററോളം വീതിയും മാൻഹോളുകൾക്കുണ്ട്. വാഹനങ്ങൾ പലപ്പോഴും അടുത്തെത്തിയാൽ മാത്രമേ മാൻഹോളുകളുടെ മൂടിയില്ലാത്തത് കാണാൻ കഴിയുകയുള്ളു.എന്നാൽ കവർച്ച സംഘത്തിൽ മൂന്നിലധികം ആൾക്കാർ ഉൾപ്പെട്ടിരിക്കാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. പ്രത്യേകതരം ലോക്കിങ് സംവിധാനത്തിലാണ് ഭാരമേറിയ മൂടികൾ സ്ഥാപിക്കുന്നത്. ഇവ ലോക്ക് ഇളക്കി ഉയർത്തണമെങ്കിൽ മൂന്നിലധികം ആൾക്കാർ വേണമെന്നാണ് അധികൃതർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}