ADVERTISEMENT

തിരുവനന്തപുരം ∙ കെജിഎൻയു സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ‘ചുവട് 2022’ ഓഗസ്റ്റ് 13, 14 തീയതികളിൽ നെയ്യാർഡാമിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എസ് സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് എന്നിവർ അറിയിച്ചു.

 

കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യും. സംഘടനയിലെ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും ഉണർവിനും അതുവഴി സംഘടനാ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാനുമാണ് ‘ചുവട് 2022’ നേത്യത്വ ക്യാംപ് ലക്ഷ്യമിടുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സർവീസ് മേഖലയിലെ നിരവധിപേർ രണ്ടു ദിവസത്തെ ക്യാംപിന്റെ ഭാഗമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com