ADVERTISEMENT

നെയ്യാറ്റിൻകര ∙ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കൈത്തോക്കുമായി നെയ്യാറ്റിൻകര നഗരത്തെ വിറപ്പിച്ചു. പൊലീസിനു നേരെ വരെ തോക്കു ചൂണ്ടിയതോടെ പരിഭ്രാന്തരായ ജനങ്ങൾ യുവാവിനെ കീഴ്പ്പെടുത്തി തടഞ്ഞു വച്ചു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത ബാലരാമപുരം സ്വദേശിയായ യുവാവ്, മാനസിക വെല്ലുവിളി നേരിടുന്നതായി വ്യക്തമായതോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇന്നലെ രാവിലെ എട്ടരയോടെ നെയ്യാറ്റിൻകര ടിബി ജംക്‌ഷനിലാണ് നാടകീയ രംഗങ്ങളുടെ തുടക്കം. തിരക്കേറിയ സമയമായതിനാൽ ബാലരാമപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ടിബി ജംക്‌ഷനിൽ നിന്ന് ആശുപത്രി ജംക്‌ഷൻ വഴിയാണ് തിരിച്ചു വിട്ടിരുന്നത്. 

ഈ സമയം ബൈക്കിൽ എത്തിയ യുവാവ് വൺവേ തെറ്റിച്ചു കടന്നു പോകാൻ ശ്രമിച്ചു. ഇതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരൻ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബൈക്ക്, ഒരു വശത്ത് ഒതുക്കിയ ശേഷം കടന്നു പോകാൻ അനുവദിച്ചില്ലെങ്കിൽ ‘കൊന്നു കളയുമെടാ’ എന്ന് ആക്രോശിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് തോക്ക് പൊലീസുകാരന്റെ നെഞ്ചിൽ മുട്ടിക്കുകയും ചെയ്തുവത്രേ.

ഇതു കണ്ടു നിന്ന യാത്രക്കാരും വ്യാപാരികളും ചേർന്നാണ് യുവാവിനെ കീഴ്പ്പെടുത്തിയതും പൊലീസിൽ ഏൽപ്പിച്ചതും. ബന്ധു ഓൺലൈൻ വഴി വാങ്ങിയ എയർ ഗൺ ആണ് യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. നിലവിൽ വെടി ഉതിർക്കാൻ കഴിയാത്ത സ്ഥതിയിലാണു തോക്കെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com