ADVERTISEMENT

കാട്ടാക്കട ∙ ഗജ ദിനത്തിന്റെ ഭാഗമായി കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയൂട്ട് സംഘടിപ്പിച്ചു. രാവിലെ റിസർവോയറിലെ നീരാട്ടിനു ശേഷം മുതിരയും അരിയും ചേർന്ന പതിവ് ഭക്ഷണം. ഇതിനു ശേഷമായിരുന്നു ആനദിനം പ്രമാണിച്ച് കരിമ്പും ശർക്കരയും പഴങ്ങളും ഉൾപ്പെടുത്തി വിപുലമായ ആനയൂട്ട്.

കേന്ദ്രത്തിലെ കാരണവർ സോമൻ മുതൽ ഇളംമുറക്കാരൻ കുട്ടി കൊമ്പൻ രാജുവിന് ഉൾപ്പെടെ ആനയൂട്ടിൽ ഭക്ഷണം നൽകാൻ കേന്ദ്രത്തിലെത്തിയ സന്ദർശകരും കൂടെ കൂടി.  ആഘോഷം അഗസ്ത്യവനം കൺസർവേറ്റർ എസ്. സൺ ഉദ്ഘാടനം ചെയ്തു. അസി.കൺസർവേറ്റർ സജു അധ്യക്ഷനായി. അഗസ്ത്യവനം ഡപ്യൂട്ടി വാർഡൻ അനീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എസ്. ഗോപിക എന്നിവർ പ്രസംഗിച്ചു.  വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. വിദ്യാർഥികൾക്ക് ആനകളെ കുറിച്ച് പ്രത്യേക ക്ലാസും സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com