നായ്ക്കൾ തെരുവ് അടക്കിവാഴുന്നു; പണിമൂലയിൽ 7 പേർക്ക് കടിയേറ്റു

ഭുവനേന്ദ്രൻ നായർ
ഭുവനേന്ദ്രൻ നായർ
SHARE

പോത്തൻകോട്:∙ പണിമൂലയിൽ ഏഴോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇടത്തറ വീട്ടിൽ ഭുവനേന്ദ്രൻ നായർ (58), പണിമൂല വൈഷ്ണവത്തിൽ വൈഷ്ണവി (13), തെറ്റിച്ചിറ വിദ്യാഭവനിൽ നാരായണൻ നായർ (57), സുരേഷ് ഭവനിൽ രവീന്ദ്രൻ നായർ (65), കല്ലുവിളയിൽ വാടകവീട്ടിൽ താമസിക്കുന്ന ബിന്ദു (45), ബംഗാൾ സ്വദേശി അഭിജിത്ത്, മഠത്തിൽ വീട്ടിൽ മണിയൻ കുട്ടി എന്നിവർക്കാണ് കടിയേറ്റത്. ഇവർ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും ,മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസ തേടി.

ശനിയാഴ്ച രാവിലെ 8 ഓടെ പണിമൂലയിലാണ് സംഭവം. വഴിയാത്രക്കാർക്കും വളർത്തു മൃഗങ്ങൾക്കുമെല്ലാം കടിയേറ്റു. പണിമൂല അണ്ടൂർക്കോണം പോത്തൻകോട് ജംക്ഷൻ, വാവറയമ്പലം - കീഴാവൂർറോഡ്, കാരമൂട് –സിആർപിഎഫ് റോഡ് എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. രാവിലെ വിദ്യാർഥികളടക്കം ഭീതിയോടെയാണ് പോകുന്നത്. മാസങ്ങൾക്കു മുൻപ് കാരമൂട്ടിൽ ആറാംക്ലാസ് വിദ്യാർഥിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA