ADVERTISEMENT

നെടുമങ്ങാട്∙തിരുവനന്തപുരം അതിരൂപതയിലെ മത്സ്യത്തൊഴിലാളികളായ വിശ്വാസികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് ഫെറോന കൗൺസിലിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മാർക്കറ്റ് ജംക്‌ഷനിൽ നടന്ന പ്രതിഷേധ ധർണ റീജൻ കോ ഓർഡിനേറ്റർ മോൻസിഞ്ഞോർ റൂഫസ് പയസ്ലീൻ ഉദ്ഘാടനം ചെയ്തു. നിഡ്സ് രൂപത ഡയറക്ടർ ഫാദർ രാഹുൽ വി ആന്റോ അധ്യക്ഷത വഹിച്ചു. കെഎൽസിഎ രൂപത വൈസ് പ്രസിഡന്റ് സന്തോഷ്, അൽഫോൻസ, അഗസ്റ്റിൻ വർഗീസ്, ഏലിയാപുരം മോഹൻ, സജിമോൻ, സത്യദാസ്, എം അജിത, വർഗീസ്, അഭിലാഷ് ഡേവിഡ്, ശോഭനൻ, അജിത, എഫ് മോഹൻ എന്നിവർ നേതൃത്വം നൽകി. നെയ്യാറ്റിൻകര രുപതയിലെ 11 ഫെറോനകളിലും പ്രതിഷേധ ധർണ നടത്തുന്നതിന്റെ ഭാഗമായാണ് നെടുമങ്ങാട്ടും ധർണ സംഘടിപ്പിച്ചത്.

trivandrum-anil-kumar
കടലിന്റെ മകൾക്ക് ഐക്യദാർഢ്യവുമായി ചുള്ളിമാനൂർ ഫെറോനാ സമിതി ചുള്ളിമാനൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ നെയ്യാറ്റിൻകര അൽമായ ശുശ്രൂഷ ഡയറക്ടറും, ഫെറോനാ വികാരിയുമായ ഫാദർ എസ് എം അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട്∙കടലിന്റെ മകൾക്ക് ഐക്യദാർഢ്യവുമായി ചുള്ളിമാനൂർ ഫെറോനാ സമിതി ചുള്ളിമാനൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ നെയ്യാറ്റിൻകര അൽമായ ശുശ്രൂഷ ഡയറക്ടറും, ഫെറോനാ വികാരിയുമായ ഫാദർ എസ് എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ ഫെറോനാ പ്രസിഡന്റ് ആർ വിജയകുമാർ അധ്യക്ഷത വഹിച്ചു. ഫാദർ വിനോദ്, കെഎൽസിഎ യൂണിറ്റ് പ്രസിഡന്റ് കെ സി ഷിബു. വൈഎം ഫെറോനാ പ്രസിഡന്റ് വിജിൻ, സി ജോജി ടെന്നിസൻ ജോയ് വിതുര, ബിനു കാൽവരി, ഷീല മന്നൂർകോണം, അലോഷ്യസ്, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com