ADVERTISEMENT

നെടുമങ്ങാട് ∙ മദ്യ കച്ചവടം നടത്തിയതു വിലക്കിയതിലുള്ള വിരോധത്തിൽ പൊതു പ്രവർത്തകനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിച്ച സംഭവത്തിൽ ഒട്ടേറെ  ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. പനവൂർ മേലെ കല്ലിയോട് അൻസർ മൻസിലിൽ അൻസർ(ശെന്തിൽ, 34) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ ഇതു കൂടാതെ ആറോളം കേസുകൾ നിലവിലുണ്ടെന്നും, റൗഡി ലിസ്റ്റിലെ പേരുകാരനാണെന്നും പൊലീസ് അറിയിച്ചു.

മദ്യ കച്ചവടം നടത്തിയത് വിലക്കിയതിലുള്ള വിരോധത്തിൽ ഇക്കഴിഞ്ഞ 15നു വൈകിട്ട് 7.40 നു പനവൂർ ജംക്‌ഷനിൽ നിന്ന  പൊതുപ്രവർത്തകനെ അൻസർ സ്കൂട്ടറിൽ വന്ന് കമ്പി കൊണ്ടു തലയ്ക്കടിച്ചു  പരുക്കേൽപിച്ചെന്നാണു പരാതി. പ്രതിയെ ഇൻസ്‌പെക്ടർ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ ആർ സൂര്യ, റോജേമോൻ, പി വി അനിൽകുമാർ, സിപിഒ ജവാദ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com