വീരകേരളപുരം ക്ഷേത്രത്തിൽ സ്റ്റേജ് സമർപ്പണം ഇന്ന്

trivandrum-stage
തോട്ടക്കാട് ശ്രീലക്ഷ്മി മെമ്മോറിയിൽ ട്രസ്റ്റ് വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിർമിച്ചു നൽകിയ സ്റ്റേജ്
SHARE

ആറ്റിങ്ങൽ ∙ തോട്ടക്കാട് ശ്രീലക്ഷ്മി മെമ്മോറിയിൽ ചാരിറ്റബിൾ ട്രസ്റ്റ് വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിർമിച്ചു നൽകിയ സ്റ്റേജിന്റെയും ശ്രീപാദം ട്രസ്റ്റ് നവീകരിച്ചു നൽകിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും ഇന്ന് 10 നു മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും . അമൃതാനന്ദമയി മഠത്തിലെ മഠാധിപതി സ്വാമി ശിവാമൃതാനന്ദജി സ്റ്റേജ് സമർപ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തും.

ശ്രീപാദം ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശി അധ്യക്ഷത വഹിക്കും. ട്രസ്റ്റ് സെക്രട്ടറി വി സി അഖിലേഷ് , വൈസ് പ്രസിഡന്റ് വിജയമോഹനൻ നായർ, , ദ്വാരക മോഹനൻ, പ്രസന്നകുമാർ, ചന്ദ്രമോഹനൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം അന്നദാനവും രാത്രി 7 ന് നൃത്ത സന്ധ്യയും നടക്കും. 18 ന് രാവിലെ 8.30 മുതൽ ലക്ഷാർച്ചന, 10 മുതൽ കഞ്ഞിസദ്യ, 3 ന് ഉറിയടി, 6ന് ശോഭയാത്രകളുടെ സമാപനം , 7ന് കലാപരിപാടികൾ എന്നിവയും നടക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}