ADVERTISEMENT

തിരുവനന്തപുരം∙ ഓണസമ്മാനമെന്നു പ്രഖ്യാപിച്ച് സർക്കാർ ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ മൊബൈൽ ആപ്പ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും  കട്ടപ്പുറത്ത് തുടരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിക്കായുള്ള ആപ്പ് ഇതുവരെ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ കോർപറേഷൻ പരിധിയിൽ നടപ്പാക്കുന്ന പദ്ധതി തുടക്കത്തിലേ ഇത്തരത്തിലാകുന്നത് വിശ്വാസ്യത നഷ്ടമാക്കുമെന്ന പരാതിയും ഉയരുന്നു.

ഉദ്ഘാടന ദിവസം രാവിലെ ആപ്പിലെ പേയ്മെന്റ് സംവിധാനത്തിൽ അപ്ഡേഷൻ വരുത്തിയെന്നും ഇതിനു ശേഷം വീണ്ടും പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമാണ് പദ്ധതി നടപ്പാക്കുന്ന തൊഴിൽ വകുപ്പ് വ്യക്തമാക്കുന്നത്. ആപ് രൂപപ്പെടുത്തിയ പാലക്കാട്ടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്(ഐടിഐ) ആണ് ഈ വിശദീകരണം വകുപ്പിന് നൽകിയിരിക്കുന്നത്. ഉദ്ഘാടനത്തിനു മുൻപേ ആപ്പ് പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തി പരീക്ഷണം നടത്തിയിരുന്നതായി തൊഴിൽ വകുപ്പ് പറയുന്നു. സ്വകാര്യ ഓൺലൈൻ സർവീസുകൾ അരങ്ങു വാഴുന്ന മേഖലയിലാണു രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ സർവീസ് ആരംഭിച്ചത്. എന്നാൽ പദ്ധതിയുടെ ആപ്പും കാത്തിരുന്ന ജനം ആകെ നിരാശരാണ്. സ്വകാര്യ മേഖലയെ സഹായിക്കാനുള്ള കള്ളക്കളിയാണോ എന്ന സംശയവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com