ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാലത്ത് പാലിൽ മായം ചേർക്കുന്നത് തടയാൻ  2 ചെക് പോസ്റ്റുകളിൽ കൂടി പരിശോധന വ്യാപിപ്പിക്കാൻ ക്ഷീര വികസന വകുപ്പ് തീരുമാനിച്ചു.  വാളയാർ, കുമളി എന്നീ ചെക് പോസ്റ്റുക‍ളിലാണ് താൽക്കാലിക സംവിധാനം ഏർപ്പെടുത്തുന്നത്.   മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല ചെക് പോസ്റ്റുകളിൽ പാൽ പരിശോധിക്കാൻ നിലവിൽ സ്ഥിരം സംവിധാനം ഉണ്ട്. ഇതിനു പുറമേയാണ് 2 ചെക് പോസ്റ്റുകളിലും പരിശോധന .. അടുത്ത മാസം 3 മുതൽ 7 വരെയാണ് പരിശോധന.     

പാൽ, തൈര് എന്നിവ ശേഖരിച്ച് ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം അനുസരിച്ചുള്ള ഘടകങ്ങൾ പരിശോധിക്കും. ഗുണനിലവാരമില്ലാത്തതും, മായം കലർന്നതും, പ്രിസർവേറ്റീവുകൾ കലർന്ന‍തുമായ പാൽ  കണ്ടെത്തിയാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേന തുടർനടപടി സ്വീകരിക്കും.    ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ഗുണ നിയന്ത്രണ ഓഫിസിനു കീഴിൽ ക്വാളിറ്റി ഇൻഫർമേഷൻ സെന്ററുകളും സജ്ജമാക്കും.    പൊതു വിപണിയിലെ എല്ലാ ബ്രാൻഡ് പാലും പരിശോധിക്കും.  ജില്ലാ ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ പാൽ സാംപിളുകൾ സൗജന്യമായി പരിശോധിക്കാനും ജനങ്ങൾക്ക് അവസരമുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com