കരുണാകരഗുരു ജയന്തി നവപൂജിത ആഘോഷങ്ങൾക്ക് ശാന്തിഗിരി ഒരുങ്ങി

നവജ്യോതി കരുണാകരഗുരു ജയന്തിയുടെ ഭാഗമായുള്ള നവപൂജിത ആഘോഷങ്ങൾക്കൊരുങ്ങി പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമം
SHARE

പോത്തൻകോട് ∙ ശാന്തിഗിരി ആശ്രമ സ്ഥാപകൻ നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ 96 ാം ജയന്തി ‘നവപൂജിതം’ ഒരാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് ശാന്തിഗിരി ഒരുങ്ങി. നാളെ വൈകിട്ട് 4ന് വിളംബര ഘോഷയാത്ര  പോത്തൻകോട് ജംക്‌ഷനിൽ തുടങ്ങി ആശ്രമത്തിൽ സമാപിക്കും. തുടർന്നുള്ള സമ്മേളനം 5ന് കേന്ദ്ര ഊർജ് സഹമന്ത്രി ഭഗവന്ത് ഖുബ ഉദ്ഘാടനം ചെയ്യും.  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷനാകും.

ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി എംഎൽഎമാരായ ഡി.കെ.  മുരളി, എം.വിൻസെന്റ്,  മുൻമന്ത്രി വി.എസ്. ശിവകുമാർ, മുൻ എംപിമാരായ ഡോ. എ. സമ്പത്ത്, എൻ.പീതാംബരക്കുറുപ്പ് തുടങ്ങി പ്രമുഖർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര– സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും.

നവപൂജിതദിനമായ സെപ്റ്റംബർ 1ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും  പ്രത്യേക പ്രാർഥനാചടങ്ങുകളും  വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്ന് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സീനിയർ ജനറൽ മാനേജർമാരായ ഡി. പ്രദീപ്കുമാർ, ടി.കെ. ഉണ്ണികൃഷ്ണ പ്രസാദ്,  അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി പ്രമോദ് എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}