വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വീട്ടുകാരോടു പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി: നാലുപേർ അറസ്റ്റിൽ

അറസ്റ്റിലായ സെയ്നുലാബ്ദ്ദീൻ, സമീർ, കബീർ, നവാബ്.
SHARE

ചിറയിൻകീഴ് ∙ അഞ്ചുതെങ്ങിൽ സ്കൂൾ വിദ്യാർഥിനിയെ സംഘം ചേർന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നാലുപ്രതികളെ അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റു ചെയ്തു. വെട്ടൂർ വെന്നിക്കോട് വാലന്റെകുഴി ചരുവിളപുത്തൻവീട്ടിൽ മുശിട് എന്നു വിളിപ്പേരുള്ള കബീർ(57), അഞ്ചുതെങ്ങ് സ്വദേശികളായ കൂട്ടിൽവീട്ടിൽ സമീർ(33), കൊച്ചിക്കളം വീട്ടിൽ ഷൈല എന്നു വിളിക്കുന്ന സൈനുലാബ്ദ്ദീൻ(59),  കൂട്ടിൽവീട്ടിൽ നവാബ്(25) എന്നിവരെയാണു വർക്കല ഡിവൈഎസ്പി പി.നിയാസ്, അഞ്ചുതെങ്ങ് എസ്എച്ച്ഒ ചന്ദ്രദാസൻ എന്നിവരടങ്ങിയ അന്വേഷണ സംഘം  പിടികൂടിയത്. 2021ൽ കോവിഡ് കാലഘട്ടത്തിലായിരുന്നു സംഭവം .

വീട്ടിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർഥിനിയെ പ്രതികളടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയും വീടിനടുത്തുള്ള ആൾതാമസമില്ലാത്ത കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തു മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്ന കൂടത്തിലും എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവം വീട്ടുകാരോടു പറഞ്ഞാൽ കൊന്നുകളയുമെന്നു പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.  സ്കൂളിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ കണ്ടതോടെ കൗൺസിലിങ്ങിനു വിധേയമാക്കുകായിരുന്നു.  പ്രതികളിൽ രണ്ടുപേർ പെൺകുട്ടികളുടെ അയൽവാസികളാണ്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}