ADVERTISEMENT
നെയ്യാറ്റിൻകര ∙ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരംകുളം ചാണി കിഴക്കേ കളത്താന്നി വീട്ടിൽ ശ്രീകാന്തിനെ (19) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കെട്ടിട നിർമാണ തൊഴിലാളിയായ ശ്രീകാന്ത്, പെൺകുട്ടിയെ ഇടയ്ക്കിടെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടു വരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് കാഞ്ഞിരംകുളം എസ്എച്ച്ഒ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com