ADVERTISEMENT

തിരുവനന്തപുരം∙ കരൾ പകുത്തു നൽകാൻ ഭാര്യ വൃന്ദാറാണി തയാറാണ്. എന്നാൽ കരൾ മാറ്റശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി 25 ലക്ഷം രൂപ വേണം. പെരുന്താന്നി സ്വദേശി സനിൽ കുമാറിനാണ് കരൾ മാറ്റിവയ്ക്കേണ്ടത്. ശസ്ത്രക്രിയക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമത്തിലാണ് കുടുംബം. രണ്ടുവർഷമായി കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന സുനിൽകുമാറിന്റെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴി. ഇതിനു സുമനസുകളുടെ സഹായം തേടുകയാണ് ഇവർ. ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു.

ഇലക്ട്രീഷ്യനായ സനിൽ വാഹന അപകടത്തിൽ പരുക്കേറ്റ് ഏറെ നാൾ ചികിത്സയിലായിരുന്നു. അതിനിടെയാണ് വയറുവേദന ഉണ്ടായത്. പരിശോധനയിൽ കരൾ രോഗം ഗുരുതരാവസ്ഥയിൽ എത്തിയെന്ന് ഡോക്ടർമാർ വിധി എഴുതി. രോഗം ഗുരുതരാവസ്ഥയിൽ ആയതോടെ അടിയന്തരമായി ശസ്ത്രക്രിയ നടത്തണം. ആഴ്ചതോറുമുള്ള മരുന്നിനു മാത്രം പതിനായിരം രൂപയോളം ചെലവ് വരുന്നു. ധനസഹായം തേടി സനിൽ കുമാറിന്റെ പേരിൽ കാനറ ബാങ്കിന്റെ ഫോർട്ട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40052010097043. IFSC CODE: CNRB0014005. ഗൂഗിൾ പേ നമ്പർ: 7559070927.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com