ADVERTISEMENT

നെടുമങ്ങാട് ∙ മൂഴി മണ്ണയിൽ ഐര പ്രദേശവാസികളുടെ ഉറക്കം കെടുത്തി  പെരുമ്പാമ്പ്. ഒന്നര മാസം മുൻപ് നാട്ടുകാർ കണ്ട കൂറ്റൻ പെരുമ്പാമ്പ് ആണ് ഇപ്പോഴും നാടിനെ ഭീതിയിൽ ആഴ്ത്തുന്നത്. ബുധനാഴ്ച പെരുമ്പാമ്പ് ഐര രശ്മി വിലാസത്തിൽ ജി.ശാന്തിയുടെ ആടിനെ കൊന്നു. ആടിന്റെ വിളികേട്ട് എത്തിയ ശാന്തി കണ്ടത് പാമ്പ് ആടിനെ ചുറ്റി വരിഞ്ഞിരിക്കുന്നതായിരുന്നു. തുടർന്ന് സമീപത്ത് കാട് വളർന്ന് നിൽക്കുന്ന ഇഷ്ടിക നിർമിക്കാൻ മണ്ണ് എടുത്ത കുഴിയിലേക്ക് പാമ്പ് പോയെന്ന് നാട്ടുകാർ പറഞ്ഞു.

ഈ കുഴിയിൽ പെരുമ്പാമ്പ് ഉണ്ടെന്നാണ് നാട്ടുകാർ കരുതുന്നത്. ആനാട് പഞ്ചായത്തിലെ തീർഥങ്കര വാർഡിൽപെട്ട സ്ഥലമാണ് ഐര. രണ്ടാഴ്ച മുൻപ് ഒരു നായയെയും പാമ്പ് ചുറ്റിവരിഞ്ഞു കൊന്നിരുന്നു. വനം വകുപ്പ് അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. ഉടനടി പാമ്പിനെ പിടികൂടാൻ ഉള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com