ADVERTISEMENT

തിരുവനന്തപുരം ∙ ഈ വഴികളിൽ തെരുവുനായ്ക്കൾ പതിയിരിപ്പുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട. നോക്കിയും കണ്ടും നടന്നില്ലെങ്കിൽ നിങ്ങളുടെ വളർത്തു മൃഗങ്ങളെ തെരുവുനായ്ക്കൾ കടിച്ചു കീറും. ആക്രമണകാരികളായതിനാൽ കടി കിട്ടുന്നതിന് നേരവും കാലവും ഇല്ല.  സംസ്ഥാനത്ത് തെരുവുനായ്ക്കൾ,  വളർത്തു മൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയ ഹോട്സ്പോട്ടുക‍ുടെ പട്ടികയിൽ മുന്നിൽ തിരുവനന്തപുരം ജില്ല. കേരളത്തിൽ 170 സ്ഥലങ്ങളിലാണ് ഹോട്സ്പോട്ടുക‍ളെന്നും മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.  നെടുമങ്ങാട് ആനാട് പഞ്ചായത്തിലാണ് വളർത്തുമൃഗങ്ങളെ ഏറ്റവും കൂടുതൽ തെരുവുനായ്ക്കൾ ആക്രമിച്ച പ്രദേശം. 

ജനുവരി മുതൽ ഓഗസ്റ്റ് വരെ ഇവിടെ 260 സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു.  തിരുവനന്തപുരം കോർപറേഷനിലെ അമ്പലത്തറ വെറ്ററിനറി കേന്ദ്രമാണ് തൊട്ടടുത്ത്. ഇവിടെ 255 സംഭവങ്ങൾ രേഖപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിലെ 3 വാർഡുകളിൽ തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങൾക്ക് വില്ലൻമാരാണ്.  കിഴുവിലം പഞ്ചായത്തിലാണ് ആക്രമണ സംഭവങ്ങൾ കുറവ്– 82.  ആനാട് പഞ്ചായത്തിൽ ഒരു മാസത്തിൽ വളർത്തുമൃഗങ്ങളെ, തെരുവുനായ്ക്കൾ കടിച്ച 32 സംഭവങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് പറയുന്നു. 

∙ ഹോട്സ്പോട്ടുകൾ ചുവടെ(പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ, തെരുവുനായ്ക്കളുടെ കടിയേറ്റ വളർത്തുമൃഗങ്ങളെ ചികിത്സയ്ക്കായി എത്തിച്ച വെറ്ററിനറി സ്ഥാപനം, നായ്ക്കൾ ആക്രമിച്ച സംഭവങ്ങൾ(ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ മാസം വരെ), ഒരു മാസത്തിൽ വളർത്തുമൃഗങ്ങൾക്ക് എത്ര തവണ തെരുവുനായ്ക്കളുടെ കടിയേറ്റത് (ശരാശരി)എന്നീ ക്രമത്തിൽ:

∙ ആനാട് പഞ്ചായത്ത്, ആനാട് വെറ്ററിനറി ഡിസ്പെൻസറി, 260, 32.50
∙ തിരുവനന്തപുരം കോർപറേഷൻ, അമ്പലത്തറ വെറ്ററിനറി ഡിസ്പെൻസറി, 255, 31.88
∙ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, ആറ്റിങ്ങൽ വെറ്ററിനറി ആശുപത്രി, 247, 30.88
∙ നഗരൂർ പഞ്ചായത്ത്, വെള്ളംകൊല്ലി വെറ്ററിനറി ആശുപത്രി, 205, 25.63
∙ അഴൂർ പഞ്ചായത്ത്, പെരുംകുഴി വെറ്ററിനറി ഡിസ്പെൻസറി, 185, 23.13

∙ വാമനപുരം പഞ്ചായത്ത്, കളമച്ചാൽ വെറ്ററിനറി ഡിസ്പെൻസറി, 182, 22.75
∙ തിരുവനന്തപുരം കോർപറേഷൻ, തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രം, 156, 19.50
∙ ഇടവ പഞ്ചായത്ത്, വെൺകുളം വെറ്ററിനറി ആശുപത്രി, 155, 19.38
∙ തിരുവനന്തപുരം കോർപറേഷൻ, കഴക്കൂട്ടം വെറ്ററിനറി ആശുപത്രി, 153, 19.13
∙ കാരോട് പഞ്ചായത്ത്, കാരോട് വെറ്ററിനറി ഡിസ്പെൻസറി, 135, 16.88

∙ അരുവിക്കര പഞ്ചായത്ത്, അരുവിക്കര വെറ്ററിനറി ഡിസ്പെൻസറി, 127, 15.88
∙ പൂവാർ പഞ്ചായത്ത്, അരുമാനൂർ വെറ്ററിനറി ഡിസ്പെൻസറി, 123, 15.38
∙ കരകുളം പഞ്ചായത്ത്, കരകുളം വെറ്ററിനറി ഡിസ്പെൻസറി, 119, 14.88
∙ ചിറയിൻകീഴ് പഞ്ചായത്ത്, ശാർക്കര വെറ്ററിനറി ഡിസ്പെൻസറി, 118, 14.75
∙ തിരുവനന്തപുരം കോർപറേഷൻ, കടകംപള്ളി വെറ്ററിനറി ഡിസ്പെൻസറി, 109, 13.63

∙ ആര്യങ്കോട് പഞ്ചായത്ത്, മന്നാംകോണം വെറ്ററിനറി ഡിസ്പെൻസറി, 108, 13.50
∙ പെരുങ്കടവിള പഞ്ചായത്ത്, പെരുങ്കടവിള വെറ്ററിനറി ഡിസ്പെൻസറി, 102, 12.75
∙ പെരിങ്ങമ്മല പഞ്ചായത്ത്, പെരിങ്ങമ്മല വെറ്ററിനറി ഡിസ്പെൻസറി, 99, 12.38
∙ മാണിക്കൽ പഞ്ചായത്ത്, വേളാവൂർ(മാണിക്കൽ)വെറ്ററിനറി ഡിസ്പെൻസറി, 95, 11.88
∙ വെള്ളറട പഞ്ചായത്ത്, വെള്ളറട വെറ്ററിനറി സ്പെൻസറി(പനച്ചമൂട്), 93, 11.63

∙ അണ്ടൂർക്കോണം പഞ്ചായത്ത്, കൊയ്ത്തൂർക്കോണം വെറ്ററിനറി ആശുപത്രി, 93, 11.63
∙ മംഗലാപുരം പഞ്ചായത്ത്, മുരുക്കുംപുഴ വെറ്ററിനറി ഡിസ്പെൻസറി, 91, 11.38
∙ വെങ്ങാനൂർ പഞ്ചായത്ത്, വെണ്ണിയൂർ വെറ്ററിനറി ഡിസ്പെൻസറി, 90, 11.25
∙ വിളപ്പിൽ പഞ്ചായത്ത്, വിളപ്പിൽ വെറ്ററിനറി ഡിസ്പെൻസറി, 89, 11.13

∙ പാറശാല പഞ്ചായത്ത്, പാറശാല വെറ്ററിനറി പോളിക്ലിനിക്, 88, 11.00
∙ പനവൂർ പഞ്ചായത്ത്, ആട്ടുകാൽ വെറ്ററിനറി ഡിസ്പെൻസറി, 85, 10.63
∙ മലയിൻകീഴ് പഞ്ചായത്ത്, മലയിൻകീഴ് വെറ്ററിനറി ആശുപത്രി, 83, 10.38
∙ കിഴുവിലം പഞ്ചായത്ത്, ചിറയിൻകീഴ് വെറ്ററിനറി ആശുപത്രി, 82, 10.25

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com