തിരുവനന്തപുരം ജില്ലയിൽ ഇന്ന് (27-09-2022); അറിയാൻ, ഓർക്കാൻ

thiruvananthapuram-map
SHARE

ജോലി ഒഴിവ്

ചെറുന്നിയൂർ∙ പഞ്ചായത്തിൽ വിവിധ പദ്ധതി നടത്തിപ്പിനു വുമൻ ഫസിലിറ്റേറ്റർ, ഡേറ്റ എന്യൂമറേറ്റർ, സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷൻ തെറപ്പിസ്റ്റ് എന്നീ തസ്തികകളിൽ കരാർ ജോലി ഒഴിവുകളുണ്ട്. അഭിമുഖം 28നു 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. വിവരങ്ങൾക്ക്–04702602365

സീറ്റ് ഒഴിവ് 

വെള്ളനാട്∙ സത്യസായി ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ്, ബയോളജി, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ 9446412138, 8075665422.

അധ്യാപക ഒഴിവ്

നെടുമങ്ങാട്∙പനയ്‌ക്കോട് വി.കെ.കാണി ഗവ ഹൈസ്കൂളിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം 27ന് രാവിലെ 10ന് നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

നെടുമങ്ങാട്∙നെടുമങ്ങാട്ടെ സർക്കാർ കോളജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഒരു ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 28ന് രാവിലെ 11ന് കോളജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പിഎഛ്ഡി, എംഫിൽ, കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നേരിട്ട് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്- 0472 2812287.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}