ബിജെപി ജില്ലാ കമ്മിറ്റിയുടെ ഓഫിസ് കെട്ടിടം തുറന്നു

trivandrum-bjp-office
തൈക്കാട് ബിജെപി ജില്ല ഓഫിസ് പുതിയ കെട്ടിടം.
SHARE

തിരുവനന്തപുരം ∙ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ നിർവഹിച്ചു. രണ്ടു നിലകളിലായി 1200 ചതുരശ്ര വിസ്തീർണമുള്ളതാണ് തൈക്കാട് പൊലീസ് ട്രയ്നിങ് കോളജിനു സമീപം നിർമിച്ച കെട്ടിടം. മുൻകാല നേതാക്കളുടെ ഛായാ ചിത്രംഅദ്ദേഹം  അനാവരണം ചെയ്തു. ഓഫിസിനു മുന്നിൽ പാർട്ടി പതാകയും ഉയർത്തി.  ലൈബ്രറി, പ്രവർത്തകർക്കുള്ള വിശ്രമ സ്ഥലം, ഐടി സെൽ, മഹിളാ മോർച്ച സംഘടനാ ഓഫിസ്, അടുക്കള എന്നിവയാണ് ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള ഹെൽപ് ഡസ്കും ഇവിടെയുണ്ട്.

trivandrum-nadda
തൈക്കാട് പുതിയതായി നിർമിച്ച ബിജെപി ജില്ലാ ഓഫിസ് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ജില്ല പ്രസിഡന്റ് വി.വി രാജേഷ്, കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജെ. ആർ പത്മകുമാർ, സി.കെ പത്മനാഭൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പി.കെ കൃഷ്ണദാസ് തുടങ്ങിയവർ സമീപം.

ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവർക്കുള്ള പ്രത്യേകം മുറികൾ രണ്ടാം നിലയിലാണ്. വിവിധ മോർച്ചകളുടെ ഓഫിസും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ യോഗങ്ങളിലും ചാനൽ ചർച്ചകളിലും പങ്കെടുക്കുന്നതിനു ഒരു മുറിയിൽ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി, കേന്ദ്രമന്ത്രി വി.മുരളീധരൻ, സഹ പ്രഭാരി രാധാ മോഹൻ അഗർവാൾ, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ജെ.ആർ. പത്മകുമാർ, സി. ശിവൻകുട്ടി, കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA