തിരുവനന്തപുരം ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

thiruvananthapuram-map
SHARE

മെഡിട്രീനയിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ്

തിരുവനന്തപുരം∙ ഹൃദയ ദിനത്തോടനുബന്ധിച്ച് ഇന്ന് 9 മണി മുതൽ 1 മണി വരെ പട്ടം പ്ലാമൂടുള്ള മെ‍ഡിട്രീന ഹോസ്പിറ്റലി‍ൽ ഹൃദ്രോഗ നിർണയ ക്യാംപ് സംഘടിപ്പിക്കുന്നു. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ.എൻ. പ്രതാപ് കുമാറിന്റെ മേൽനോട്ടത്തിൽ  ഡോ. ജി.എൽ.പ്രവീൺ, ഡോ. എച്ച്.എൻ.പ്രദീപ്  എന്നിവർ ക്യാംപിന് നേതൃത്വം നൽകും.

ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഇസിജി പരിശോധനകൾ സൗജന്യമായിരിക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന ആദ്യത്തെ 50 പേർക്ക് 1200 രൂപ നിരക്കിലുള്ള എക്കോ, ടിഎംടി ടെസ്റ്റ് തികച്ചും സൗജന്യമായി ലഭ്യമാക്കും. ബാക്കിയുള്ളവർക്ക് 50% ഡിസ്കൗണ്ട് നൽകും. പങ്കെടുക്കുന്നവരിൽ നിന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നവർക്ക് 15,000 രൂപ നിരക്കിലുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്കും 50% ഡിസ്കൗണ്ടിൽ ആൻജിയോപ്ലാസ്റ്റിയും നടത്തും. ഫോൺ: 0471–2883000, 8139887732.

നികുതി അടയ്ക്കാം

നെയ്യാറ്റിൻകര ∙  നഗരസഭ കൃഷി ഭവൻ പരിധിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നവരിൽ ഓൺലൈനിൽ നികുതി അടയ്ക്കാൻ കഴിയാത്ത കർഷകർക്ക് നികുതി അടയ്ക്കാൻ അവസരം. 2022 ലെ നികുതി രസീത്, ആധാർകാർഡ് എന്നിവയുടെ പകർപ്പുമായി 29 ന് വൈകിട്ട് 5ന് മുൻപായി നെയ്യാറ്റിൻകര കൃഷിഭവനിൽ എത്തണം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA