ADVERTISEMENT

പോത്തൻകോട് ∙ കഴക്കൂട്ടം - തൈക്കാട് ബൈപാസിൽ ശാന്തിഗിരിക്കു സമീപം പൂലന്തറയിൽ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞ് കയറി. ഹോട്ടൽ ബിസ്മില്ലയിലെ ജീവനക്കാരൻ അസം സ്വദേശി ഷാജഹാനെ ( 23 ) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർക്കു പരുക്കേറ്റില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.  ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അടൂർ നെടുമൺ കാർത്തികയിൽ പി. അനന്തുകൃഷ്ണ ( 27 ) യാണ് കാർ ഓടിച്ചിരുന്നത്.

ഒപ്പം സ്ത്രീയടക്കം ബന്ധുക്കളായ മൂന്നുപേരും ഉണ്ടായിരുന്നു. ഇവർ തിരുവല്ലം ക്ഷേത്രത്തിലും പിന്നീട് കോവളത്തും പോയശേഷം അടൂരിലേക്ക് മടങ്ങുകയായിരുന്നു. പൂലന്തറ വളവ് തിരിയവെ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ പാചകമുറി ഇടിച്ചു തകർത്തു നിന്നു. അവിടെ ഈ സമയത്ത് ഷാജഹാൻ മാത്രമാണ് ഉണ്ടായിരുന്നത്.  പാചകവാതക സിലിണ്ടർ തകർന്ന് വാതകം പുറത്തേക്ക് വന്നത് ഏറെനേരം പരിഭ്രാന്തിയുണ്ടാക്കി. വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് എത്തിയാണ് ചോർച്ചയടച്ചത്. കടയുടെ  ഗ്ലാസ് ഭിത്തി പൊട്ടിച്ചിതറി. ഗ്യാസ് അടുപ്പുകളും പാത്രങ്ങളുമെല്ലാം ദൂരേക്ക് തെറിച്ചു. പോത്തൻകോട് പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com