ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് വീടിന്റെ തണൽ

trivandrum-house
പരണിയം വഴിമുക്ക് അനുഭവനിൽ മിനിക്ക് സെന്റ് വിൻസെന്റ് ഡി. പോൾ സൊസൈറ്റി നിർമിച്ചു നൽകിയ വീടിന്റെ ആശീർവാദം വികാരി ഫാ. പ്രദീപ് ജോസഫ് നിർവഹിക്കുന്നു
SHARE

നെയ്യാറ്റിൻകര ∙ കാൻസർ ബാധിച്ചു ഭർത്താവ് മരിച്ചതിനു പിന്നാലെ അപകടത്തിൽ മൂത്ത മകനെയും നഷ്ടപ്പെട്ട വീട്ടമ്മ പരണിയം വഴിമുക്ക് അനുഭവനിൽ മിനിക്ക് ലൂർദുപുരം പരിശുദ്ധ ലൂർദുമാതാ ദേവാലയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ഡി. പോൾ സൊസൈറ്റി വീടു നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഇടവക വികാരി ഫാ. പ്രദീപ് ജോസഫ്, പുല്ലുവിള ഇടവക വികാരി ഫാ. എസ്.ബി. ആന്റണി എന്നിവർ ചേർന്നു നിർവഹിച്ചു. തുടർന്നു വീടിന്റെ ആശീർവാദവും നടത്തി. 

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ‘പുനർജനി’ പദ്ധതി പ്രകാരമാണ് വീടു നിർമിച്ചു നൽകിയത്. വീടിന്റെ ആശീർവാദത്തിൽ സെൻട്രൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോൺ ബോസ്കോ, സക്കറിയ, ആൽബർട്ട്, ഏരിയ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ മൈക്കിൾ, ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. സൊസൈറ്റി ലൂർദുപുരം കോൺഫറൻസ് ഭാരവാഹികളായ ഷജിൻ പ്രകാശ്, കെ.എൽ.പ്രഭാത്, എഫ്.ജി.ബെൻ ജോസ്, അമ്പി തുടങ്ങിയവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}