ADVERTISEMENT

സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ്

നെടുമങ്ങാട്∙വട്ടിയൂർക്കാവ് പോളിടെക്നിക് കോളജിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് കാരവളവ് സ്ത്രീശക്തി മഹിളാ സമാജം സെന്ററിൽ സ്ത്രീകൾക്കുള്ള സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ് ഉടൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് അറിയിച്ചു. റജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ- 9446303051.

അധ്യാപക ഒഴിവ് 

നെടുമങ്ങാട്∙കുഴിവിള ഗവ എൽപിഎസിലെ ഒരു താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 3ന് രാവിലെ 11ന് സ്കൂളിൽ നടക്കുമെന്ന് പ്രഥമ അധ്യാപകൻ അറിയിച്ചു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഹാജരാകണം.

ആര്യനാട്∙ പഞ്ചായത്തിൽ 2022-23 വർഷത്തെ സാക്ഷരത മിഷൻ തുല്യത പത്താം ക്ലാസ്, പ്ലസ്ടു അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ gp.arnd@gmail.com എന്ന മെയിലിലേക്ക് അപേക്ഷ സമർപ്പിച്ച ശേഷം 6ന് പഞ്ചായത്ത്‌ ഓഫിസിൽ എത്തണം.

ഗതാഗത നിരോധനം 

പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിലെ പെരിങ്ങമ്മല – പറക്കോണം റോഡ് റീ ടാറിങ് നടക്കുന്നതിനാൽ മൂന്നാം തിയതി വരെ റൂട്ടിൽ വാഹനം ഗതാഗതം അനുവദിക്കില്ലെന്ന് വാർഡ് മെംബർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com