പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും സ്വർണമാല തട്ടിയെടുക്കുകയും ചെയ്ത കേസ്: പ്രതി പിടിയിൽ

trivandrum-ajeesh
അജീഷ്
SHARE

നെയ്യാറ്റിൻകര ∙ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി ഒന്നര പവൻ സ്വർണമാല തട്ടിയെടുക്കുകയും ചെയ്ത കേസിൽ, ചെങ്കൽ കീഴ്ക്കൊല്ല അമരവിള കാട്ടിലുവിള ഹോമിയോ ആശുപത്രിക്കു സമീപം എക്കല്ലൂർ വടക്കതിൽ വീട്ടിൽ അജീഷിനെ (22) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ അജീഷിനെ റിമാൻഡ് ചെയ്തു.

സ്കൂളിൽ നിന്ന് വൈകിട്ട് വീട്ടിലേക്കു മടങ്ങിയ പെൺകുട്ടിയെ 24ന് ആണ് അജീഷ് പ്രലോഭിപ്പിച്ചു വിളിച്ചു കൊണ്ടു പോയത് നെയ്യാറ്റിൻകര സിഐ: കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആർ.സജീവ്, ശശിഭൂഷൺ നായർ, എഎസ്ഐമാരായ രാജൻ, വി.എം.സരിത തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാൾ മുൻപും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ച ആളാണെന്നു പൊലീസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}