തിരുവനന്തപുരം ജില്ലയിൽ ഇന്ന് (02-10-2022); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙കുഴിവിള ഗവ എൽപിഎസിലെ ഒരു താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 3ന് രാവിലെ 11ന് സ്കൂളിൽ നടക്കുമെന്ന് പ്രഥമ അധ്യാപകൻ അറിയിച്ചു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഹാജരാകണം.
ആര്യനാട്∙ പഞ്ചായത്തിൽ 2022-23 വർഷത്തെ സാക്ഷരത മിഷൻ തുല്യത പത്താം ക്ലാസ്, പ്ലസ്ടു അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ gp.arnd@gmail.com എന്ന മെയിലിലേക്ക് അപേക്ഷ സമർപ്പിച്ച ശേഷം 6ന് പഞ്ചായത്ത് ഓഫിസിൽ എത്തണം.
സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ്
നെടുമങ്ങാട്∙വട്ടിയൂർക്കാവ് പോളിടെക്നിക് കോളജിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് കാരവളവ് സ്ത്രീശക്തി മഹിളാ സമാജം സെന്ററിൽ സ്ത്രീകൾക്കുള്ള സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ് ഉടൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് അറിയിച്ചു. റജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ- 9446303051.
നൃത്ത-സംഗീത ക്ലാസ്
വർക്കല∙ ശ്രീനടരാജ സംഗീത സഭയിൽ വിദ്യാരംഭവും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി നാളിൽ നടക്കും. രക്ഷിതാക്കൾക്കൊപ്പം ഒക്ടോബർ 5നു 8 മണിക്ക് വർക്കല നാരായണ ഗുരുകുലത്തിൽ എത്തിച്ചേരണം. വിവരങ്ങൾക്ക്: 9895799921.
ഗാന്ധി ക്വിസ്
നെടുമങ്ങാട്∙ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി മൂഴി വടക്കേക്കോണം നന്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് ഉച്ചയ്ക്ക് 2ന് ഗാന്ധി ക്വിസ് മത്സരം നടത്തും. 8848237957