കോൺഗ്രസിനെ ആദ്യ പ്രതിയാക്കി പിണറായി; ബിജെപിയെ മാത്രം കുറ്റപ്പെടുത്തി സ്റ്റാലിൻ

trivandrum-seminar
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘ഫെ‍ഡറലിസവും കേന്ദ്ര–സംസ്ഥാന ബന്ധങ്ങളും’ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി മുത്തരശൻ തുടങ്ങിയവർ സമീപം.
SHARE

തിരുവനന്തപുരം∙ കേന്ദ്ര–സംസ്ഥാന ബന്ധം സംബന്ധിച്ച ഫെഡറൽ സംവിധാനത്തോട് കോൺഗ്രസിന് എക്കാലവും നിഷേധാത്മക സമീപനമാണെന്നും ആ നയം കൂടുതൽ ശക്തമായി നടപ്പാക്കുകയാണ് ബിജെപിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾക്കെതിരെ പ്രതിപക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ പ്രതിരോധമാണ് വേണ്ടതെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, കേന്ദ്ര– സംസ്ഥാന ബന്ധം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. 

CPI rally at Thrissur (@Pic: Arun Sreedhar)
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളന വേദിയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ദിവാകരൻ, ജനറൽ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ.

ഫെഡറലിസത്തിന്റെ തകർച്ചയിൽ പിണറായി വിജയൻ ആദ്യ പ്രതിയായി കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ ബിജെപിയെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു സ്റ്റാലിന്റെ പ്രസംഗം. കേന്ദ്ര സർക്കാർ ഏജന്റായ ഗവർണർ സംസ്ഥാന ഭരണത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷ വിമർശനം ഉന്നയിച്ചെങ്കിലും ആ വിഷയത്തിലേക്കു കടക്കാൻ പിണറായി തയാറായില്ല. ‘ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഫെഡറലിസം ശക്തിപ്പെടുത്താൻ പുറത്തു നിന്നു പിന്തുണച്ച ഇടതുപക്ഷം നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.

എന്നാൽ ആഗോളവൽക്കരണത്തെ പിന്തുണച്ച കോൺഗ്രസ് കേന്ദ്ര–സംസ്ഥാന ബന്ധം ജനാധിപത്യവൽക്കരിക്കാൻ തയാറായില്ല. ആർഎസ്എസ് ആദ്യം മുതൽ ഫെഡറലിസത്തിന് എതിരായിരുന്നു. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യം ബിജെപിയുടെ അജൻഡയിലേ ഇല്ല. ആസൂത്രണ കമ്മിഷനും നികുതി ഘടനയും പദ്ധതി ധനസഹായവും ഉൾപ്പെടെ ബിജെപി തകർത്തു’– പിണറായി പറഞ്ഞു. ഒരു രാജ്യം, ഒരു തിര‍ഞ്ഞെടുപ്പ്, ഒരു സംസ്കാരം എന്നു വാദിക്കുന്നവരുടെ ലക്ഷ്യം ഒരു കക്ഷി, ഒരു വ്യക്തി എന്നതാണ് എന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു. ഇത് ഏകാധിപത്യത്തിനു വഴിവയ്ക്കും.

ഇന്ത്യ ബഹുസ്വരമായ സംസ്ഥാനങ്ങളുടെ യൂണിയനാണ്. സ്ഥാപിത താൽപര്യത്തോടെ അതിനെ തകർക്കാനുള്ള ശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പരാജയപ്പെടുത്തിയിട്ടുണ്ട്. ഇനിയും അതു സംഭവിക്കും. ബിജെപിയുടെ വർഗീയ–ജാതീയ രാഷ്ട്രീയത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും രാജ്യം ഒന്നായി അണിചേരുന്ന കാലം വിദൂരമല്ലെന്നും സ്റ്റാലിൻ പറഞ്ഞു. ‘സ്റ്റാലിൻ’ എന്ന തന്റെ പേരിനോടുള്ള ഇഷ്ടം ഇവിടെയും കാണാമെന്നും സ്വന്തം പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കും പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.രാജ, മന്ത്രി ജി.ആർ.അനിൽ, വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA