ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കാനും ഗാന്ധിയൻ തത്വങ്ങളിലേക്ക് മടങ്ങാനും സമയമായെന്ന് ആന്റണി പറഞ്ഞു.

യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധൻ, എം.എം.നസീർ, ട്രഷറർ വി.പ്രതാപചന്ദ്രൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.വിൻസന്റ് എംഎൽഎ, വി.എസ്.ശിവകുമാർ, വർക്കല കഹാർ, ചെറിയാൻ ഫിലിപ്, ടി.ശരത്ചന്ദ്രപ്രസാദ്, കെ.മോഹൻ കുമാർ, രഘുചന്ദ്രപാൽ, നെയ്യാറ്റിൻകര സനൽ, മൺവിള രാധാകൃഷ്ണൻ, ഷിഹാബുദീൻ കാര്യത്ത്, ആറ്റിപ്ര അനിൽ, മുടവൻമുകൾ രവി തുടങ്ങിയവർ പങ്കെടുത്തു.

കെപിസിസി ഗാന്ധി ദർശൻ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി അനുസ്മരണം പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം∙ ഗാന്ധിജയന്തി ദിനത്തിൽ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി എ.എം. ബഷീർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷത്തിൽ കിഴക്കേക്കോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ മന്ത്രി മന്ത്രിമാരായ ജി.ആർ അനിലും ആന്റണി രാജുവും ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തി.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷനൽ ഡയറക്ടർ കെ.അബ്ദുൽ റഷീദ്, ഡപ്യൂട്ടി ഡയറക്ടർമാരായ സുനിൽ ഹസൻ, കെ.എസ്.ശൈലേന്ദ്രൻ, കെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.ഗാന്ധി പാർക്കിൽ സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം പ്ലോഗ് റൺ’ നടന്നു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സായി റീജനൽ ഡയറക്ടർ ഡോ. ജി കിഷോർ, യുവജനകാര്യാലയം അഡിഷനൽ ഡയറക്ടർ എ.എൻ. സീന, നെഹ്‌റു യുവകേന്ദ്ര ഡപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ തുടങ്ങിയവർ പങ്കെടുത്തു. ശുചിത്വവും ആരോഗ്യവും പരിപാലിക്കുന്നതിനായുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ കൂട്ടയോട്ടം നടന്നു.

സർക്കാരിന്റെ മദ്യനയത്തിനെതിരെ കേരള മദ്യനിരോധന സമിതി ഗാന്ധിജയന്തി ദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ഉപവാസം പാളയം ഇമാം സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ.

ഗാന്ധി ജയന്തി കോൺഗ്രസ് ആഘോഷിച്ചു

∙ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. പുഷ്പാർച്ചനയിലും പ്രാർഥനയിലും ഒട്ടേറെ പേർ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി നേതൃത്വം നൽകി. വി. പ്രതാപചന്ദ്രൻ, ജി. സുബോധൻ, കൈമനം പ്രഭാകരൻ, ആർ.ഹരികുമാർ, മുടവൻമുഗൾ രവി, കടകംപള്ളി ഹരിദാസ്, ചാല സുധാകരൻ, കൊഞ്ചിറവിള വിനോദ്, ജലീൽ മുഹമ്മദ്, വലിയശാല പരമേശ്വരൻ നായർ എന്നിവർ പങ്കെടുത്തു.ബൂത്തുകളിലെ കിടപ്പുരോഗികളെ സഹായിക്കാനായി ആരംഭിച്ച സ്നേഹസ്പർശം സഹായം ഗാന്ധി ജയന്തി വാരത്തിൽ 5,000 പേർക്ക് നൽകും. ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഗാന്ധി ജയന്തി വാരത്തിൽ പൂർത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സമൂഹ പ്രവർത്തനവും നടത്തി.

ഗാന്ധി ദർശൻ സമിതി

മതങ്ങളോടുള്ള സമീപനത്തിൽ ഭരണകൂടങ്ങൾ നിഷ്പക്ഷത പാലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഗാന്ധിദർശൻ സമിതി സംഘടിപ്പിച്ച വർഗീയ വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷനായി. ഗാന്ധി സ്മരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണൻ, നെയ്യാറ്റിൻകര സനൽ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, നദീറാ സുരേഷ്, കടകംപള്ളി ഹരിദാസ്, വി.ഹരികുമാർ, ബിന്നി സാഹിതി, രവീന്ദ്രൻ നായർ, എം.സോളമൻ,കെ.പരമേശ്വരൻ നായർ,പ്രദീപ് അരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

മദ്യവിതരണത്തിലും ഉൽപാദനത്തിലും സർക്കാർ ഇടപെടുന്നത് ഗൗരവമുള്ള വിഷയം: പാളയം ഇമാം

തിരുവനന്തപുരം∙ മദ്യ വിതരണത്തിൽ മാത്രമല്ല, മദ്യ ഉൽപാദനത്തിലും സർക്കാർ നേരിട്ട് ഇടപെടുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് പാളയം ഇമാം ഡോ: വി.പി. സുഹൈബ് മൗലവി. കേരള മദ്യനിരോധന സമിതി ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യലഭ്യത കുറയ്ക്കുക എന്നതാണ് ലഹരി വിപത്ത് ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷനായി. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഡയറക്ടർ ഫാ. ജോൺ അരീക്കൽ, വി. എസ്. ഹരീന്ദ്രനാഥ്‌, മോൺ. യൂജിൻ പെരേര, വി.എസ്.ശിവകുമാർ, പാലോട് രവി , നെയ്യാറ്റിൻകര സനൽ, നടുക്കുന്നിൽ വിജയൻ, കമ്പറ നാരായണൻ എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ ഉപവാസത്തിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com