ADVERTISEMENT

പ്രബന്ധ മത്സരം

തിരുവനന്തപുരം ∙ 'വക്കം മൗലവിയുടെ മത–സാമൂഹിക പരിഷ്കരണ ആശയങ്ങളുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് കോളജ് വിദ്യാർഥികൾക്കായി പ്രബന്ധ രചനാ മത്സരം നടത്തുന്നു. രചനകൾ കോളജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം  20ന് അകം ചെയർമാൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ അയയ്ക്കണം. പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ 17 ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ– 0471  2304051.

ചിത്രകലാമണ്ഡലം വിദ്യാരംഭം

തിരുവനന്തപുരം∙ ചിത്രകലാമണ്ഡലത്തിന്റെയും ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പാറ്റൂർ , തകരപ്പറമ്പ് കേന്ദ്രങ്ങളിൽ   വിജയദശമി ദിനത്തിൽ രാവിലെ ഒൻപതിന് ഡ്രോയിംഗ്, പെയ്ന്റിംഗ്, കംപ്യൂട്ടർ എന്നിവയിൽ വിദ്യാരംഭം നടത്തും. ഫോൺ: 9037893148

ആസ്ട്രോ ഫൊട്ടോഗ്രഫി മത്സരം 

തിരുവനന്തപുരം∙ ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് ഐഎസ്ആർഒ ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന ആസ്ട്രോ ഫൊട്ടോഗ്രഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എൻട്രികൾ അയയ്ക്കാം.  അവസാന തീയതി 5. വിവരങ്ങൾക്ക് www.wsweek.vssc.gov.in, 9446482282.

ശ്രീഅരങ്ങൽകണ്ടൻ ശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭം

കല്ലിയൂർ∙ ശ്രീ അരങ്ങൽ കണ്ടൻ ശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ  വിജയദശമിയോടനുബന്ധിച്ച് രാവിലെ പൂജയെടുപ്പിന് ശേഷം 7 മണി മുതൽ വിദ്യാരംഭം ഉണ്ടായിരിക്കും. വിദ്യാരംഭത്തിന് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്ര ഉപദേശക സമിതി. ഫോൺ: 9447145259, 9387286745.

അണ്ണൂർ മേലേവീട് ദേവീക്ഷേത്രത്തിൽ വിദ്യാരംഭം

തിരുമല∙ അണ്ണൂർ മേലേവീട് ദേവീക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ ബുധനാഴ്ച രാവിലെ 6 മുതൽ ആരംഭിക്കും. എല്ലാ ദിവസവും സംഗീതാർച്ചനയും പ്രമുഖ വ്യക്തികളുടെ കച്ചേരികളും നടക്കും. 5 ന് രാവിലെ 7.30ന് പ്രഭാതഭക്ഷണം, 8 മുതൽ വിദ്യാരംഭം ബി.കൃഷ്ണകുമാർ കുട്ടികളെ വിദ്യാരംഭം കുറിക്കുന്നു.

സി.എച്ച്. അനുസ്മരണം മാറ്റി

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ ചരമവാർഷികം പ്രമാണിച്ച് ഇന്ന് മസ്ക്കറ്റ് ഹോട്ടലിൽ നടത്താനിരുന്ന അനുസ്മരണ സമ്മേളനം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന്  ഏഴിലേക്ക് മാറ്റിയതായി ചെയർമാൻ കെ.എച്ച്എം അഷറഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com