കാരറ്റും ബീൻ‍സും ‘സെഞ്ചുറി’യടിച്ചു, സാമ്പാ‍റിൽ ‘പകരക്കാർ’; പിടിച്ചാൽ കിട്ടാതെ പച്ചക്കറി വില!

vegetable
SHARE

തിരുവനന്തപുരം∙ പച്ചക്കറി കഷ്‍ണങ്ങൾക്കു വേണ്ടി ‘തിളയ്ക്കുകയാണ്’ സാമ്പാർ. പൊതുവിപണിയിൽ പച്ചക്കറിക്കു പൊള്ളുന്ന വിലയാ‍യതോടെ സാമ്പാറിന് പഴയ ‘തിള‍പ്പില്ല! വെള്ള‍രിക്കും തക്കാളിക്കും ചേമ്പി‍നും വില കൂടിയതോടെ തടി‍യനും മത്തനും ഉരുളക്കിഴങ്ങു‍മാണ് സാമ്പാ‍റിലെ സ്ഥിരം ‘പകരക്കാർ’. കാരറ്റും ബീൻ‍സും ‘സെഞ്ചുറി’യടിച്ചു മുന്നേറുകയാണ്. വില 100 കടന്നു. ചെറുനാരങ്ങ കിലോയ്ക്ക് 120–125 രൂപയായി. പയറും മാങ്ങയും സെഞ്ചു‍റിക്കു തൊട്ട‍രികെ.

സാമ്പാറിൽ മല്ലിയില വിത‍റണമെങ്കിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ നൽകണം. കോളിഫ്ലവറിന് 105 രൂപയും ചെറിയ ഉള്ളിക്ക് 60–75 രൂപയും നൽകണം. ചെറിയ മുളകിന് 68 , വലിയ‍മുളകിന് 75 , മുരിങ്ങക്കായയ്ക്ക് 65 രൂപയുമായി. കപ്പ കിലോയ്ക്ക് 40–45 രൂപ. പച്ചക്കറിക്ക് തോന്നുംപടി വിലയാണ് പലയിടത്തും. പൊതുവിപണിയിൽ വില കുതിക്കുമ്പോഴും സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപണം. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹോർട്ടികോർപ് വിൽപനശാലകളിൽ പലതിന്റെയും വില പൊതു വിപണിയുടേതിനു തൊടുത്താ‍ണെന്നാണു പരാതി.

ഒരു മാസമായി പച്ചക്കറി വിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും കൃഷി വകുപ്പിന് അനക്കമില്ല. കനത്ത മഴയെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശം ഉണ്ടായതും പച്ചക്കറി ലഭ്യത കുറഞ്ഞതുമാണ് കേരളത്തിൽ വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇടനിലക്കാരും ചില കച്ചവടക്കാരും ഇതു മുതലെടുത്ത് അമിത വിലയ്ക്ക് പച്ചക്കറി വിൽക്കുക‍യാണെന്നും പരാതിയുണ്ട്.

∙ ഹോർട്ടികോർപ് വിൽപന‍ശാലകളിലെ ശനിയാഴ്ചത്തെ പച്ചക്കറി വില ( കിലോയ്ക്ക് ), ചാല മാർക്കറ്റിലെ ശനിയാഴ്ചത്തെ വില (ബ്രാക്കറ്റിൽ) :

അമര–34 (38–40)
കത്തിരി–48 (50–55)
വഴുതന–53 (60–62)
വെണ്ട–36 (40–45)
പാവയ്ക്ക–72 (75–78)
പയർ–89 (90–95)
തടിയൻ–20 (35)
മത്തൻ–29 (35–38)
ചെറിയ മുളക്–62 (65–68)

വലിയ മുളക്–73 (75)
പടവലം–49 (50–52)
പേയൻ‍കായ്–52 (55)
മാങ്ങ–88 (90–95)
കാരറ്റ്–99 (110–120)
ബീൻസ്–75 (100–110)
വെള്ളരി–44 (45–48)
തക്കാളി–49 (55–58)
കാബേജ്–39 (45)
കോളിഫ്ലവർ–96 (95–105)
ചെറുനാരങ്ങ–105 (120–125)

വലിയ നാരങ്ങ–65 (80–85)
മുരിങ്ങക്കായ –62 (60–65)
ബീറ്റ്റൂട്ട്–58 (65–75)
ചെറിയ ചേമ്പ്–52 (55–60)
വലിയ ചേമ്പ്–75 (78–85)
ഇഞ്ചി–55 (70–75)
ചേന–44 (45–50)
സവാള (പുണെ)–31 (28–35)

ചെറിയ ഉള്ളി–68 (60–75)
ഉരുളക്കിഴങ്ങ്–47 (45–55)
മല്ലിയില–80 (80–100)
കറിവേപ്പില–38 (50–60)
ഏത്തക്കായ –55 (65–70)
കോവയ്ക്ക–46 (55–60)
കാപ്സിക്കം–82 (85–90)
കപ്പ–39 (40–45)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}