51 അക്ഷര ദേവിമാരുടെ പ്രതിഷ്ഠയുള്ള പൗർണമിക്കാവ് ക്ഷേത്രത്തിൽ ഇന്ന് വിദ്യാരംഭം

trivandrum-musical-instruments
വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ദേവീക്ഷേത്രത്തിൽ പൂജവയ്പിന് ഭക്തജനങ്ങൾ എത്തിച്ച സംഗീതോപകരണങ്ങൾ.
SHARE

ബാലരാമപുരം∙ മലയാള ഭാഷയിലെ 51അക്ഷര ദേവിമാരുടെ പ്രതിഷ്ഠയുള്ള വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ദേവീക്ഷേത്രത്തിൽ ഇന്നുരാവിലെ 10 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾ ഐഎസ്‌ആർഒ ചെയർമാൻ എസ്‌.സോമനാഥ്‌ ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, തന്ത്രി മുഖ്യൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട്, ചലച്ചിത്ര സംഗീത സംവിധായകൻ അനിൽ ഗോപാലൻ, ബൈജു ബാലകൃഷ്ണൻ, സജീവൻ ശാന്തി, വർക്കല ലാൽശാന്തി എന്നിവർ ഓരോ ചടങ്ങുകൾക്കു നേതൃത്വം നൽകും.

ഭിന്നശേഷിയുള്ള കുട്ടികൾക്കും വിദ്യാരംഭം കുറിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തോടൊപ്പം താന്ത്രിക വിദ്യ, സംഗീതം, വാദ്യ ഉപകരണങ്ങൾ, അനുഷ്ഠാന കലകൾ, മതപഠന ക്ലാസുകൾ എന്നിവയും ആരംഭിക്കും. ഉച്ചയ്ക്ക് 12 മുതൽ കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറും. പേരിന്റെയും സ്ഥാപനങ്ങളുടെയും ആദ്യ അക്ഷരദേവിമാരെ സ്വയം അർച്ചന ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിജയദശമി മുതൽ പൗർണമി ദിവസമായ 9 വരെ ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിലിന്റെ ശിവ പുരാണ യജ്ഞം നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA