ADVERTISEMENT

തിരുവനന്തപുരം∙ എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർകോടിനു വേണ്ടി ദയാബായി നടത്തുന്ന സമരം നീതിയുടെ പക്ഷത്തു നിന്നാണെന്നു ഗ്രീൻ നൊബേൽ ജേതാവ് പ്രഫുല്ല സാമന്തറായ് പറഞ്ഞു. സർക്കാർ ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ രണ്ടാം ദിവസത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രണ്ടാം ദിവസത്തെ സമരം ഫാ. ബേബി ചാലിൽ ഉദ്ഘാടനം ചെയ്തു. എസ്. മിനി, എം.സുൽഫത്ത്. ജോൺ പെരുവന്താനം, ഡി.വിജയൻ , സാജൻ വേളൂർ, താജുദ്ദീൻ പടിഞ്ഞാറ്, എ.കെ. രമ, ജോണിക്കുട്ടി, ജോസ് ചാലക്കുടി എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com