നിരോധിത ലഹരി വിൽപന, ‘യോദ്ധാവി’ലൂടെ രഹസ്യവിവരം; ബേക്കറി ഉടമ അറസ്റ്റിൽ

trivandrum-sajeev
സജീവ്
SHARE

വർക്കല∙ പുന്നമൂട് കേന്ദ്രീകരിച്ചു സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ ബേക്കറി ഉടമയായ നടയറ മുസ്‌ലിം പള്ളിക്ക് സമീപം പുല്ലാന്നിക്കോട് സജിനി വീട്ടിൽ സജീവ്(54) അറസ്റ്റിലായി. പുന്നമൂട് ജംക്ഷനു സമീപത്തെ ഹാഷിം ബേക്കറിയിൽ നിന്നാണ് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ബേക്കറിയിൽ നിന്നു കുട്ടികൾക്ക് ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നതായി പൊലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ ‘യോദ്ധാവി’ലൂടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

നിരോധിത പാൻ ഉൽപന്നങ്ങളായ ശംഭു, കൂൾ എന്നിവ വൻതോതിൽ സംഭരിച്ചാണ് വിൽപന നടത്തിയത്. സമാനമായ കേസിൽ നേരത്തെയും പിടിയിലായ പ്രതിക്കു വർക്കലയിലെ ലഹരി മാഫിയ ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വർക്കല എസ്എച്ച്ഒ എസ്.സനോജ്, എസ്ഐമാരായ പി.ആർ.രാഹുൽ, സി.ശരത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA