ADVERTISEMENT

കിളിമാനൂർ∙ സംസ്ഥാന പാതയിൽ തട്ടത്തുമലയിൽ വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിച്ച്  സുരേഷിനും കാർ ഡ്രൈവർക്കും പരുക്കേറ്റു. മുഖത്ത് പരുക്കേറ്റ  സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി..സുരേഷിന്റെ പരുക്ക് സാരമുള്ളതല്ല. 

വാവ സുരേഷ്
വാവ സുരേഷ്

ഇന്നലെ  11 മണിക്ക്  കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന  സുരേഷിന്റെ കാറിൽ , മുന്നിൽ അതേ ദിശയിൽ പോകുകയായിരുന്ന കാർ  നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇതോടെ സുരേഷ് സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലും  ഇടിച്ചു  ബസ് കണ്ടക്ടർ എസ്.ദിലീപി(50) ന്റെ കഴുത്തിന് ക്ഷതമേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com