കാനത്തിനെ കാത്ത് എകെജി സെന്ററിൽ ജന്മദിന ആഘോഷം; കേക്കു സമ്മാനിച്ചു പിണറായി വിജയൻ

trivandrum-kanam-rajendran
മുന്നണി മധുരം : എകെജി സെന്ററിൽ എൽഡിഎഫ് യോഗത്തിനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിറന്നാൾ മധുരം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് കെ.മാണി എംപി, വർഗീസ് ജോർജ്, പന്ന്യൻ രവീന്ദ്രൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, മാത്യു ടി. തോമസ്, സ്റ്റീഫൻ ജോർജ്, മന്ത്രി എ.കെ.ശശിധരൻ തുടങ്ങിയവർ സമീപം.
SHARE

തിരുവനന്തപുരം∙ കാനം രാജേന്ദ്രന്റെ 73–ാം ജന്മദിനം എൽഡിഎഫ് ആഘോഷിച്ചു. ഇന്നലെ എൽഡിഎഫ് യോഗത്തിനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറിയെ കാത്ത് എകെജി സെന്ററിൽ ജന്മദിന കേക്ക് കാത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കാനത്തിന് കേക്കു സമ്മാനിച്ചു. അപ്പോൾ, കാനത്തിന്  74 വയസ്സായി എന്നു പറഞ്ഞ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ 73 ആണെന്നു തിരുത്തി. സിപിഐയിലെ 75 പ്രായപരിധി അടുത്തിടെ വൻ ചർച്ച ആയിരുന്നതിനാൽ ജയരാജന്റെ അഭിപ്രായവും പന്ന്യന്റെ പ്രതികരണവും കൂട്ടച്ചിരിക്കു വഴിയൊരുക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS