ADVERTISEMENT

നെയ്യാറ്റിൻകര ∙ കടൽത്തീരത്ത് ഓടിക്കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരൻ കടൽത്തിരയിൽപെട്ട് മരിച്ചു. പുതിയതുറ കുളപ്പുര ഹൗസിൽ ഉണ്ണിയുടെയും സജിതയുടെയും മകൻ ഫാബിയോ ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിന്റെ സെമിത്തേരിയിൽ സംസ്കാരം നടത്തി.

മിനിയാന്ന് വൈകിട്ടാണ് പുതിയതുറ കടൽത്തീരത്താണ് സംഭവം. കുഞ്ഞിനെ സഹോദരനെ ഏൽപിച്ച ശേഷം മാതാവ് സജിത, കുടുംബശ്രീ യോഗത്തിനു പോയതായി പൊലീസ് പറഞ്ഞു. ഈ സമയം കൂട്ടുകാർക്കൊപ്പം വിനോദത്തിൽ ഏർപ്പെട്ടിരുന്ന സഹോദരന്റെ കണ്ണ് വെട്ടിച്ച് കുഞ്ഞ് കടൽത്തീരത്ത് പോയപ്പോഴാണ് അപകടം.

ഉടൻ തന്നെ കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂവാർ കോസ്റ്റൽ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com