ADVERTISEMENT

തിരുവനന്തപുരം∙  ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ  സൂപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ.  12 സ്ക്രീനുകളാണ് ലുലു മാളിലെ സൂപ്പർപ്ലക്സിലുള്ളത്. ഡിസംബർ 5 മുതൽ സിനിമാ പ്രദർശനം  ആരംഭിക്കും. ഐ മാക്സ്, ഫോർ ഡി എക്സ് തുടങ്ങിയ രാജ്യാന്തര ഫോർമാറ്റുകളിൽ ഇൗ സ്ക്രീനുകളിൽ സിനിമ ആസ്വദിക്കാൻ കഴിയും. ആകെയുളള 12 സ്‌ക്രീനുകളിൽ 2 എണ്ണം  പിവിആറിന്റെ  ലക്ഷ്വറി സക്രീൻ വിഭാഗത്തിലുള്ളതാണ്.

മറ്റ് 8 സ്‌ക്രീനുകളിലും  അവസാന നിരയിൽ  റിക്ലൈൻ സീറ്റുകൾ  ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 40 മുതൽ 270 സീറ്റുകൾ വരെയുള്ളതാണ് 12 സ്ക്രീനുകളും .1739 ഇരിപ്പിടമാണ് ആകെയുള്ളത്. രാജ്യാന്തര നിലവാരമുള്ള അൾട്രാ-ഹൈ റെസലൂഷൻ   ലേസർ പ്രൊജക്ടറും, പ്ലഷ് റിക്ലൈനർ സീറ്റുകളുമുള്ള  കേരളത്തിലെ ആദ്യത്തെ സൂപ്പർ പ്ലളക്സാണ് ലുലു മാളിൽ പിവിആർ തുടങ്ങിയത്.  നൂതന ഡോൾബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും നെക്സ്റ്റ്-ജെൻ ത്രി ഡി സാങ്കേതികവിദ്യയുമാണ് മറ്റൊരു പ്രത്യേകത.

സിനിമ ആസ്വാദനം  അതിവിശാലമാക്കുന്ന വിധത്തിലാണ് മൾട്ടി-ഫോർമാറ്റ് ഓഡിറ്റോറിയങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്ലക്സാണ് തിരുവനന്തപുരത്ത് തുടങ്ങിയത്. പിവിആർ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ  അജയ് ബിജിലി, പിവിആർ ലിമിറ്റഡ് ജോയിന്റ് മാനേജിങ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫ് അലി എംഎ എന്നിവർ ചേർന്ന് സൂപ്പർപ്ലക്സ്  ഉത്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com