ADVERTISEMENT

ബാലരാമപുരം∙ നിരവധി വാഹനമോഷണക്കേസിലെ പ്രതി ബാലരാമപുരം കട്ടച്ചൽക്കുഴി ഞാറ്റടിത്തല കോളനി വീട്ടിൽ വിപിൻ(22) വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 427 ഗ്രാം കഞ്ചാവുമായി ബാലരാമപുരം പൊലീസിന്റെ പിടിയിലായി. വീട്ടിലെ അടുക്കളയിൽ റാക്കിലെ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ഇയാൾ ആറ്റിങ്ങലിൽ നിന്ന് കാർ മോഷ്ടിച്ച കേസിലെ പ്രതിയാണ്. കൂടാതെ ഇരുചക്രവാഹന മോഷണം, പിടിച്ചുപറി തുടങ്ങി 15–ഓളം കേസുകൾ റൂറൽ, സിറ്റി പൊലീസ് പരിധിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. റൂറൽ എസ്പി ശിൽപ ദേവയ്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കുറേനാളായി നിരീക്ഷിച്ചുവരികയായിരുന്നു. ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാർ, എസ്ഐ അജിത് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com