ADVERTISEMENT

തിരുവനന്തപുരം ∙ പുരുഷനും സ്ത്രീക്കും എല്ലാ തരത്തിലും ഉള്ള തുല്യത ആണ് ഭരണഘടന ഉറപ്പു നൽകുന്നതെന്നും എല്ലാ മേഖലയിലും സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഇടപെടലുകൾ നടത്താനാണ് സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേരള നവോത്ഥാന സമിതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും വനിതാസംഗമവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുല്യത പ്രധാനമാണ്. തൊഴിൽ, വേതനം, ജനപ്രതിനിധി സഭ എന്നിവിടങ്ങളിലെല്ലാം സ്ത്രീകൾക്ക് അസമത്വം അനുഭവിക്കേണ്ടി വരുന്നു.

സ്ത്രീ ഒരിക്കലും പുരുഷന് പിന്നിലല്ല, പല കാര്യങ്ങളിലും മുന്നിൽ ആണെന്ന ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത്. അതിനുള്ള അടിത്തറ ഭരണഘടനയും സുപ്രീംകോടതിയുടെ വിധികളും തരുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കൽ അല്ല ലക്ഷ്യമെന്ന് നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ പറഞ്ഞു.

എന്നാൽ, കയറുന്നവരുടെ മുട്ടുകാൽ തല്ലിയൊടിക്കാൻ സമിതി വരില്ല. ശബരിമല യുവതീപ്രവേശ വിധിക്ക് നിലവിൽ സ്റ്റേ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പേര് ഉൾപ്പെടുത്തിയിരുന്നെങ്കിലും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയില്ല. കെഎൻഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന ഷുക്കൂർ അധ്യക്ഷയായി. മുൻ എംപി കെ.സോമപ്രസാദ്, വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി, മുൻ എംഎൽഎ ജമീല പ്രകാശം, വിനീത വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com