ADVERTISEMENT

ആറ്റിങ്ങൽ∙ റവന്യു ജില്ലാ കലോത്സവത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം യു.പി.വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി . നാടകത്തിൽ വേഷമിട്ട അഞ്ചാം ക്ലാസുകാരി എ.ബി.അഭിരാമി മികച്ച നടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.

അപ്പീലിലൂടെയാണ് ഡയറ്റ് സ്കൂളിലെ വിദ്യാർഥികൾ റവന്യു ജില്ലാ കലോത്സവത്തിന് എത്തിയത്.ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഡയറ്റ് അവതരിപ്പിച്ച നാടകത്തിന് രണ്ടാംസ്ഥാനവും എ ഗ്രേഡും ആണ് ലഭിച്ചത്. തുടർന്ന് സ്കൂൾ അപ്പീൽ നൽകുകയും അത് അംഗീകരിക്കുകയും ചെയ്തതോടെയാണ് ജില്ലാമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ലഹരിക്കെതിരെയും ശാസ്ത്ര പരീക്ഷണങ്ങൾ വരുത്തിവയ്ക്കുന്ന വിപത്തുകളും സമൂഹ മാധ്യമങ്ങളും ഒക്കെ വിഷയമാക്കിയ'നാടകം' എന്ന നാടകം ലിജുപള്ളിപ്പുറം ആണ് രചിച്ചത്. . ഡി. ആൽബിൻ ജോയ്, എ.ബി.അഭിരാമി, എം.എസ്.അനിക, എസ്.ദീപക്, ധനേഷ്.ഡി.കൃഷ്ണ, എം.കൈലാഷ്, എസ്.കാർത്തിക്, വി.വാസുദേവ്, ദർശ് വിനു, ഡി.എ.ആദിന്യ എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com