ADVERTISEMENT

എസ്‌സി, എസ്ടി – സീറ്റ് ഒഴിവ്

തിരുവനന്തപുരം∙ കേരള സർവകലാശാല എജ്യുക്കേഷൻ പഠനവകുപ്പിൽ എംഎഡ് പ്രോഗ്രാമിന് 2022 അഡ്മിഷന് എസ്‌സി, എസ്ടി സീറ്റുകൾ ഒഴിവുണ്ട്.  കൂടിക്കാഴ്ച  ഇന്ന് രാവിലെ 10 മണിക്ക്. 

പരീക്ഷ മാറ്റി

തിരുവനന്തപുരം∙ കേരള സർവകലാശാല ഇന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സിബിസിഎസ്എസ്/സിആർ/ന്യൂജെൻ ബിരുദ (തിയറി ആൻഡ് പ്രാക്ടിക്കൽ) പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അധ്യാപക ഒഴിവുണ്ട് 

നെയ്യാറ്റിൻകര ∙ തിരുപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. വ്യാഴാഴ്ച രാവിലെ 11ന് അഭിമുഖം നടത്തും.

സേവാഭാരതിയുടെ മെഗാ മെഡിക്കൽ ക്യാംപ് 

ചിറയിൻകീഴ്∙സേവാഭാരതി അഴൂർപഞ്ചായത്ത് കമ്മിറ്റിയും ലയൺസ് ക്ലബ്ബും സംയുക്തമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, ശ്രീനേത്ര കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ ഇന്നു  രാവിലെ ഒൻപതു മുതൽ പെരുങ്ങുഴിയിലെ അഴൂർ പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ഏകദിന സൗജന്യ മെഗാമെഡിക്കൽ ക്യാംപ് നടത്തും. 

ജനറൽമെഡിസിൻ,നേത്രവിഭാഗം, ദന്തവിഭാഗം, രക്തഗ്രൂപ്പ് നിർണയം, ഡയബെറ്റിക്,ബ്ലഡ്പ്രഷർ, കാർഡിയോളജി, ഇസിജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമാവും. നേത്രപരിശോധയിൽ തിമിരം കണ്ടെത്തുന്നവർക്കു തുടർ ചികിൽസുടെ ഭാഗമായി സൗജന്യ ശസ്ത്രക്രിയയും അവസരമൊരുക്കും. ഫോൺ.9400969500.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com