ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി എസ്ഐയെ ആക്രമിച്ചു

     സ്റ്റാലിൻ
സ്റ്റാലിൻ
SHARE

പാറശാല∙ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പെ‍ാലീസ് സംഘത്തിനു നേർക്കുണ്ടായ അക്രമത്തിൽ എഎസ്ഐയുടെ തലയ്ക്കു പരുക്കേറ്റു. പാറശാല സ്റ്റേഷനിലെ എഎസ്ഐ ജോണിനു ആണ് പരുക്കേറ്റത്. പോക്സോ കേസിലെ പ്രതി കളിയിക്കാവിള ആർ.സി തെരുവിൽ സ്റ്റാലിൻ (32) ആണ് അക്രമം നടത്തിയത്. 

11 വർഷം മുൻപ് കേസ് റജിസ്റ്റർ ചെയ്തതോടെ ഒഴിവിൽ പോയ സ്റ്റാലിൻ നാട്ടിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പിടികൂടാൻ മഫ്തിയിൽ എത്തിയ ആറുപേർ അടങ്ങുന്ന പെ‍ാലീസ് സംഘവും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിടിവലിക്കൊടുവിൽ സ്റ്റാലിൻ ശക്തിയായി തള്ളിയതോടെ തറയിൽ വീണാണ് ജോണിനു പരുക്കേറ്റത്. പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു പരുക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്ക് അയച്ചു. പ്രതിയെ പെ‍ാലീസ് പിടികൂടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS