ADVERTISEMENT

തിരുവനന്തപുരം∙ മേയറുടെ രാജി ആവശ്യപ്പെട്ടു കോർപറേഷൻ കവാടത്തിൽ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്, വഴിയോര വ്യാപാര കോൺഗ്രസ് ഭാരവാഹികളാണ് തലമുണ്ഡനം ചെയ്തത്. സമരം 26 ദിവസം പിന്നിട്ടു. നിധിൻരാജ്, ഷോജൻ ഡേവിഡ്, രഞ്ജിത് ജോൺ, ഷിബു മാസ്റ്റർ എന്നിവരാണ് തലമുണ്ഡനം ചെയ്തത്.

ഇതിനു ശേഷം കൗൺസിലർമാർ, യുഡിഎഫ് പ്രവർത്തകർ എന്നിവർക്ക് പ്രകടനം നടത്തി. ഇന്നലെ നടന്ന  സത്യഗ്രഹം മുൻഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായി. നെടുമങ്ങാട് താലൂക്കിലെ യുഡിഎഫ് പഞ്ചായത്ത്‌ അംഗങ്ങൾ പങ്കെടുത്തു. മേരി പുഷ്പം, സതികുമാരി, വനജരാജേന്ദ്രബാബു, സെറാഫിൻ ഫ്രെഡി എന്നിവർ നേതൃത്വം നൽകി.

സമരവുമായി ബിജെപി

മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ മാർ നഗരസഭയ്ക്കു മുന്നിൽ മണിമുഴക്കി പ്രതിഷേധിക്കുന്നു.

തിരുവനന്തപുരം∙ മേയറുടെ രാജി ആവശ്യപ്പെട്ടു നടത്തുന്ന  സമരത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ മേയറുടെ ഓഫിസിനു മുന്നിൽ മണികിലുക്കി പ്രതിഷേധിച്ചു. മേയറുടെ കണ്ണ്  തുറപ്പിക്കാനായിട്ടാണ് മണികിലുക്കി സമരം നടത്തിയത്. കോർപറേഷൻ  പുറത്ത് നടക്കുന്ന സത്യഗ്രഹത്തിൽ നെടുമങ്ങാട് മണ്ഡലത്തിലെ പ്രവർത്തകർ പങ്കെടുത്തു. കൗൺസിലർ കരമന അജിത് ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com