ADVERTISEMENT

പാറശാല∙ ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി കാരോട് കുഴിഞ്ഞാംവിള തെങ്കറത്തല വീട്ടിൽ ശശീന്ദ്രൻ–മൈലിങ് ജിൽജ ദമ്പതികളുടെ മകൻ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥി ജെഫ്രിൻ (19), കുഴിഞ്ഞാംവിള താഴവിള കുരിശടിക്കു സമീപം ജയരാജ്–സ്റ്റെല്ല ദമ്പതികളുടെ മകൻ ജോബിൻ (22) എന്നിവർ മരിച്ചു.  ഇവർക്കെ‍ാപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ജിജോ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചെ‍ാവ്വാഴ്ച അർധരാത്രി  ഉച്ചക്കട–ഉൗരമ്പ് റോഡിൽ പിൻകുളം മലങ്കര ചർച്ചിനു സമീപമാണ് അപകടം. മുന്നിൽ പോയ വാഹനത്തെ മറി കടക്കവേ എതിർദിശയിൽ എത്തിയ ലോറിയിൽ ഇടിച്ചതോടെ ബൈക്കിൽ നിന്ന് മൂവരും തെറിച്ചു വീഴുകയായിരുന്നു. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ‌ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം. മൃതദേഹങ്ങൾ  രാത്രിയോടെ സംസ്കരിച്ചു. ഉൗരമ്പിലെ വസ്ത്ര വിൽപന ശാലയിലെ ജീവനക്കാരനാണ്  ജോബിൻ. സഹോദരിമാർ ജ്യോബിക,ജെറി. ജെഫ്രിന്റെ സഹോദരി ദർശ്യ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com