മുളകുപൊടി എറിഞ്ഞ് മാല മോഷണം: പ്രതി തമിഴ്നാട്ടിൽ പിടിയിൽ

മൊഹിദീൻ അബ്ദുൾ ഖാദർ
SHARE

തിരുവനന്തപുരം∙ മുളക് പൊടിയെറിഞ്ഞ് വയോധികന്റെ മാല പിടിച്ചു പറിച്ച കേസിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്നും  പൂജപ്പുര പൊലീസ് പിടികൂടി. തെങ്കാശി പുളിയങ്കുടി  തെക്കെതെരുവ് കീഴെപള്ളി വാസൽ ഡോർ നമ്പർ 22 ൽ  മൊഖീദീൻ അബ്ദുൾ ഖാദർ (22) നെയാണ്   സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

കുന്നപ്പുഴ ജംക്‌ഷനിൽ മുറുക്കാൻ കട നടത്തുന്ന  ജോൺസനെയാണ് മുളക് പൊടി എറിഞ്ഞു  രണ്ടേമുക്കാൽ പവൻ വരുന്ന  സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു  കളഞ്ഞത്. കട പൂട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പിടിച്ചുപറി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന  സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായ മൊഖീദീൻ .നർകോട്ടിക് എസി ഷീൻതറയിൽ, പൂജപ്പുര എസ്എച്ച്ഒ റോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS