ADVERTISEMENT

തിരുവനന്തപുരം∙ കേരള പൊലീസിന്റെ ശ്വാന വിഭാഗത്തിലേക്ക് ഗന്ധം തിരിച്ചറിയാൻ പ്രത്യേക കഴിവുള്ള ജാക്ക് റസ്സൽ എന്ന വിദേശയിനം നായ്ക്കുട്ടികൾ എത്തി. ഇവയ്ക്ക് വലിപ്പം കുറവായതിനാൽ ഇടുങ്ങിയ സ്ഥലത്തെ പരിശോധനയ്ക്ക് ഇവയെ ഉപയോഗിക്കൻ കഴിയും. സ്ഫോടകവസ്തുക്കളും ലഹരി വസ്തുക്കളും കണ്ടെത്താൻ പ്രത്യേക മിടുക്കുണ്ട്.

നായ്ക്കുട്ടികളെ ദക്ഷിണ മേഖല ഐജി പി.പ്രകാശ് കെ9 സ്ക്വാഡ് അസിസ്റ്റന്റ് കമാൻഡന്റ് എസ്. സുരേഷിന് കൈമാറി. 1959 ൽ ആരംഭിച്ച ഡോഗ് സ്ക്വാഡിൽ  27 യൂണിറ്റുകളിലായി 168 നായ്ക്കളാണ് ഉള്ളത്. ലാബ്രഡോർ, റിട്രീവർ, ബെൽജിയം മാലിനോയിസ് എന്നിങ്ങനെയുള്ള വിദേശയിനങ്ങളും ചിപ്പിപ്പാറ, കന്നി മുതലായ ഇന്ത്യൻ ഇനങ്ങളും  ഉൾപ്പെടെ 10 ബ്രീഡുകൾ ശ്വാന വിഭാഗത്തിന് ഉണ്ട്. ഈ വർഷം മാത്രം എൺപതോളം കേസുകൾക്ക് തുമ്പുണ്ടാക്കാൻ കെ9 സ്ക്വാഡിന് കഴിഞ്ഞു. 26 ചാർജ് ഓഫിസർമാരും 346 പരിശീലകരും സ്ക്വാഡിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com