നെടുമങ്ങാട്∙പീഡന കേസിൽ മുൻകൂർ ജാമ്യം എടുത്ത എറണാകുളം കൺട്രോൾ റൂം സിഐ സൈജുവിന് എതിരെ യുവതിയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് വീണ്ടും പീഡന കേസ് എടുത്തു. കുടുംബ സുഹൃത്തായ സ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന പരാതിയിന്മേലാണ് പുതിയ കേസ് .
യുവതി ചൊവ്വാഴ്ചയാണ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്. സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ ഈ യുവതിക്കും ഭർത്താവിനും എതിരെ മറ്റൊരു കേസും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സിഐയുടെ മകളെ വീട്ടിൽ എത്തിച്ച് ഉപദ്രവിച്ചു എന്നാണ് ഇവർക്കെതിരെ നൽകിയിരിക്കുന്ന പരാതിയിൽ ആരോപിക്കുന്നത്. സൈജു മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ വനിത ഡോക്ടറെ പീഡിപ്പിച്ചു എന്ന കേസിലാണ് ആദ്യം പ്രതി ആയത്. തുടർന്ന് ഏപ്രിലിൽ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയിരുന്നു