ADVERTISEMENT

പോത്തൻകോട് .∙ തന്റെ ഭർത്താവിനെതിരെ അവിഹിതബന്ധമെന്ന് ആരോപണം ഉന്നയിക്കുകയും  അതിലുൾപ്പെടുത്തി ഒരു യുവതിക്കെതിരെ മോഷണക്കുറ്റത്തിന് പരാതികൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ് ബ്ലോക്ക് പഞ്ചായത്ത്  സിപിഎം വനിതാ അംഗത്തെ വീട്ടമ്മ റോഡിൽ വച്ച് പരസ്യമായി തല്ലി.  സംഭവത്തിന്റെ തുടർച്ചയായി വീട്ടമ്മ ഫോണിൽ റെക്കോഡ് ചെയ്ത തെളിവുകൾ അടക്കം പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്നെ അടിച്ചെന്നു കാട്ടി വനിതാഅംഗവും പരാതി നൽകിയിട്ടുണ്ട്.

പഞ്ചായത്ത് അംഗത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പറ്റിയുള്ള സംശയത്തിന്റെ തുടർച്ചയായിയുവതിയെ കുടുക്കാൻ തന്റെ ഭർത്താവിനെ മറയാക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ ആരോപണം. ഇന്നലെ രാവിലെ 11.30തോടെയാണ് സംഭവം. മൂന്നു ദിവസം മുൻപ് ഒരു  കടയുടമയെയും ഒരു യുവതിയെയും ബന്ധപ്പെടുത്തി  വഴിവിട്ട ബന്ധം ആരോപിച്ച് കടയുടമയുടെ ഭാര്യയെ ബ്ലോക്കംഗം  ഫോൺ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു സംസാരം. ഭ‍ർത്താവിനെ രക്ഷിക്കണമെങ്കിൽ യുവതിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ പരാതി നൽകണമെന്നും ബ്ലോക്കംഗം ഫോണിൽ പറഞ്ഞു.

പരാതി എങ്ങനെ കൊടുക്കണമെന്ന്  ആരാഞ്ഞപ്പോൾ പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ വരാൻ ബ്ളോക്ക് അംഗം പറഞ്ഞതത്രെ. വരുന്ന വിവരം മറ്റാരോടും പറയരുതെന്നും അറിയിച്ചു. സിവിൽ സ്റ്റേഷനിൽ വച്ച്  അംഗം തന്നെ തയ്യാറാക്കി കൊണ്ടു വന്ന പരാതിയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ്  ‘പ്രതി’ ബ്ലോക്കിലെ സിപിഎം വനിതാ അംഗമാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത്. തുടർന്ന് പോത്തൻകോട് പൊതുചന്തയ്ക്കു സമീപം ആളുകൾ നോക്കി നിൽക്കെ വീട്ടമ്മ അംഗത്തെ മർദിക്കുകയായിരുന്നു. 25 വർഷമായി കടനടത്തുന്ന തന്നെ ബ്ലോക്കംഗത്തിന്റെ കുടുംബത്തിലുണ്ടായ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നു കടയുടമ പറഞ്ഞു.

അപവാദത്തെ തുടർന്ന്ആത്മഹത്യക്കുവരെ ആലോചിച്ചു. ബ്ലോക്കംഗത്തിനെതിരെ നിയമ നടപടികളും മാനനഷ്ടത്തിന് 10രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും കടയുടമ അറിയിച്ചു. താൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലെന്നും തന്നെ തേജോവധം ചെയ്യാൻ  മനപ്പൂർവ്വം ഒരു സീൻ സൃഷ്ടിക്കുകയായിരുന്നു എന്നുമായിരുന്നു ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗത്തിന്റെ വിശദീകരണം. രണ്ടുപേരിൽ നിന്നും പരാതികൾ സ്വീകരിച്ചെന്നും വനിതാപൊലീസിനെ വിട്ട് മൊഴിയെടുക്കുമെന്നും  പോത്തൻകോട് എസ്എച്ച്ഒ ഡി. മിഥുൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com