ADVERTISEMENT

വിതുര∙ കനത്ത മഴയെ തുടർന്നു പൊന്മുടി റൂട്ടിലെ പന്ത്രണ്ടാം വളവിൽ ഉണ്ടായ തകർച്ച പരിഹരിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകൾ ഇന്നു മുതൽ സർവീസ് നടത്തും. മുൻപ് ഉണ്ടായിരുന്ന വിതുര, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നുള്ള എല്ലാ സർവീസുകളും ഇന്നു മുതൽ തന്നെ ഓപ്പറേറ്റ് ചെയ്യുമെന്നു കെഎസ്ആർടിസി അധികൃതർ  അറിയിച്ചു.

അതേ സമയം പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനം വന്നിട്ടില്ല. വിനോദ സഞ്ചാരം ലക്ഷ്യം വച്ച് എത്തുന്ന സ്വകാര്യ വാഹനങ്ങളെ കല്ലാർ ഗോൾഡൻ വാലി ചെക് പോസ്റ്റിൽ തടയുന്ന രീതി തുടരും. അതേ സമയം കെഎസ്ആർടിസി ബസിൽ എത്തുന്ന സഞ്ചാരികൾക്കു ബസ് സർവീസ് അവസാനിപ്പിക്കുന്ന ലോവർ സാനിറ്റോറിയം വരെ പോകാനാകും. ഇവരെ പൊന്മുടി ചെക്പോസ്റ്റ് കടത്തി വിടില്ലെന്ന് വനം അധികൃതർ അറിയിച്ചു.

രണ്ടു മാസത്തോളമായി പൊന്മുടി അടഞ്ഞു കിടക്കുന്നതിനാൽ വിശദമായ കൂടിയാലോചനയ്ക്കു ശേഷമേ വിനോദ സഞ്ചാരം അനുവദിക്കുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടാകൂ എന്ന് പാലോട് വനം റേഞ്ച് ഓഫിസർ ‘മനോരമ’യോടു പറഞ്ഞു. തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com